Header Ads

  • Breaking News

    പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ആരാധനാ മഹോത്സവം ഇന്ന് മുതൽ



    പയ്യന്നൂർ: സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ആരാധനാമഹോത്സവം ഇന്ന് മുതൽ 30 വരെ നടക്കും. കലാസാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം 16-ന് വൈകീട്ട് ആറിന് ക്ഷേത്രം തന്ത്രി തരണനെല്ലൂർ പദ്‌മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് നിർവഹിക്കും. വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ പങ്കെടുക്കും.

    ഇന്ന് രാവിലെ ഏഴിന് ജ്ഞാനപ്പാന, ഒൻപതിന് രാഗസംഗീത സമന്വയം, തുടർന്ന് അക്ഷരശ്ലോകസദസ്സ്. ഉച്ചയ്ക്ക് 2.30-ന് ഓട്ടൻതുള്ളൽ, രാത്രി പത്തിന് ത്രിജട-ഭരതനാട്യ ആവിഷ്കാരം. 17-ന് രാവിലെ എട്ടിന് ഭഗവദ്‌ഗീതാ പാരായണം, പത്തിന് ആധ്യാത്മിക പ്രഭാഷണം, 2.30-ന് ഓട്ടൻതുള്ളൽ. രാത്രി ഏഴിന് മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, മട്ടന്നൂർ ശ്രീരാജ്, മട്ടന്നൂർ ശ്രീകാന്ത് എന്നിവരുടെ ട്രിപ്പിൾ തായമ്പക. രാത്രി പത്തിന് നാടകം-മണക്കാടൻ ഗുരുക്കൾ.

    18-ന് രാവിലെ പത്തിനും ഉച്ചയ്ക്ക് 2.30-നും അക്ഷരശ്ലോകം, 3.30-ന് ആധ്യാത്മിക പ്രഭാഷണം, രാത്രി 8.30-ന് മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ നയിക്കുന്ന പാണ്ടിമേളം. 19-ന് രാവിലെ പത്തിനും ഉച്ചയ്ക്ക് രണ്ടിനും അക്ഷരശ്ലോകം, രാത്രി ഏഴിന് ചെറുതാഴം ചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന തായമ്പക, രാത്രി പത്തിന് മോഹിനിയാട്ടം.

    20-ന് രാവിലെ പത്തിന് അക്ഷരശ്ലോകം, ഉച്ചയ്ക്ക് 2.30-ന് ആധ്യാത്മിക പ്രഭാഷണം, രാത്രി പത്തിന് നാടകം-പഞ്ചമി പെറ്റ പന്തിരുകുലം. 21-ന് രാവിലെ പത്തിനും ഉച്ചയ്ക്ക് രണ്ടിനും അക്ഷരശ്ലോകം, രാത്രി പത്തിന് തടിമുഴക്കം-നാടൻ പാട്ടുകൾ. 22-ന് രാവിലെ എട്ടിന് നാരായണീയ പാരായണം, പത്തിനും ഉച്ചയ്ക്ക് രണ്ടിനും അക്ഷരശ്ലോകം, 2.30-ന് ചാക്യാർകൂത്ത്, രാത്രി പത്തിന് മയൂരനടനം.

    23-ന് രാവിലെ എട്ടിന് ഭജൻ, പത്തിന് അക്ഷരശ്ലോകം, ഉച്ചയ്ക്ക് രണ്ടിന് ചാക്യാർകൂത്ത്, വൈകീട്ട് 6.30-ന് കെ.പി.നാരായണൻ മൈസൂരും സംഘവും ടി.എസ്.മോഹനൻദാസ് തഞ്ചാവൂരും ചേർന്നുള്ള നാദസ്വര കച്ചേരി. രാത്രി പത്തിന് നാടകം-കാരി. 24-ന് രാവിലെ പത്തിന് സംഗീതാർച്ചന, ഉച്ചയ്ക്ക് 2.30-ന് ചാക്യാർകൂത്ത്, രാത്രി 7.30-ന് തായമ്പക, പത്തിന് രാവണപുത്രി-നൃത്താവതരണം.

    25-ന് രാവിലെ എട്ടിന് ദേവീമാഹാത്മ്യ പാരായണം, പത്തിന് അക്ഷരശ്ലോക സദസ്സ്, മൂന്നിന് ആധ്യാത്മിക പ്രഭാഷണം, രാത്രി എട്ടിന് പുളിയാംപള്ളി ശങ്കരമാരാരും സംഘവും അവതരിപ്പിക്കുന്ന തായമ്പക, പത്തിന് നാടകം-ഇതിഹാസം. 26-ന് രാവിലെ പത്തി

    27-ന് രാവിലെ പത്തിനും ഉച്ചയ്ക്ക് രണ്ടിനും അക്ഷരശ്ലോകം, രാത്രി 8.30-ന് കടന്നപ്പള്ളി ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം. 28-ന് രാവിലെ പത്തിനും ഉച്ചയ്ക്ക് രണ്ടിനും അക്ഷരശ്ലോകം, രാത്രി 8.30-ന് മടിയൻ രാധാകൃഷ്ണമാരാരും സംഘവും നയിക്കുന്ന പാണ്ടിമേളം. 29-ന് രാവിലെ പത്തിനും ഉച്ചയ്ക്ക് മൂന്നിനും ആധ്യാത്മിക പ്രഭാഷണം, ഉച്ചയ്ക്ക് രണ്ടിന് അക്ഷരശ്ലോകം, രാത്രി പത്തിന് അനിൽ പുത്തലത്തും സംഘവും അവതരിപ്പിക്കുന്ന പ്രഹ്ളാദചരിത്രം കഥകളി. 30-ന് രാവിലെ എട്ടിന് ഭജന, ഒൻപതിന് സംഗീതവിരുന്ന്, രണ്ടിന് അക്ഷരശ്ലോകം, മൂന്നിന് ആധ്യാത്മിക പ്രഭാഷണം. രാത്രി ഒൻപതിന് ഗാനമേള.

    ഉത്സവദിവസങ്ങളിൽ ഉച്ചയ്ക്ക് 12-ന് അന്നദാനമുണ്ടാകും. 30-ന് ഉച്ചയ്ക്ക് 12-ന് 25,000 പേർക്കുള്ള പ്രസാദ ഊട്ടും നടക്കും.

    No comments

    Post Top Ad

    Post Bottom Ad