കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതടക്കം നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍; ടെലഗ്രാം നിയന്ത്രിക്കണമെന്ന് പൊലീസ് ഹൈക്കോടതിയില്‍
സുരക്ഷാ കാരണങ്ങളാല്‍ ടെലഗ്രാം മൊബൈല്‍ ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ ഇടപെടലുകള്‍ നടത്തണമെന്ന് പോലീസ് ഹൈക്കോടതിയില്‍. ടെലഗ്രാം ആപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ടുളള സ്വകാര്യ ഹര്‍ജിയിലാണ് സംസ്ഥാന പൊലീസിന്റെ മറുപടി.
കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതടക്കം ഒട്ടേറെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് ആപ്പിലൂടെ നടക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെടുന്നതിന് പൊലീസിന് പരിമിതിയുണ്ട്. ആപ്പ് ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ പോലും സ്ഥാപനം നല്‍കുന്നില്ല.
രാജ്യത്തെ നിയമങ്ങള്‍ ബാധകമല്ലെന്ന നിലയിലാണ് ആപ്പിന് പിന്നിലുള്ളവര്‍ പ്രവര്‍ത്തിക്കുന്നത്. രഹസ്യാത്മകത ഏറെയുളള ആപ്പില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്കും പരിമിതിയുണ്ട്. അതിനാലാണ് കുറ്റവാളികള്‍ ടെലഗ്രാമിനെ ആശ്രയിക്കുന്നത്.
തീവ്രസ്വഭാവമുള്ള സംഘടനകളും കൂട്ടായ്മകളും വിവരങ്ങള്‍ പങ്കുവെക്കാന്‍ ടെലഗ്രാം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അന്വേഷണം നടത്തിയെങ്കിലും ഇവരുടെ പേരുവിവരങ്ങള്‍ കൈമാറാന്‍ സര്‍വീസ് പ്രൊവൈഡര്‍മാര്‍ തയ്യാറാകുന്നില്ല. സംസ്ഥാന പോലീസ് ഡിപ്പാര്‍ട്ടുമെന്റല്ല ആപ്പിന് അനുമതി നല്‍കിയതെന്നും പോലീസ് കോടതിയില്‍ വ്യക്തമാക്കി. രാജ്യത്തെ നിയമങ്ങള്‍ പാലിച്ച് അതിനുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കേണ്ടത് ടെലഗ്രാമിന് ബാധകമാണ്. ഇക്കാര്യത്തില്‍ കോടതിയുടെ ഭാഗത്ത് നിന്നും ശക്തമായ ഇടപെടലുകള്‍ ആവശ്യമാണെന്നും കോഴിക്കോട് സ്വദേശിയുടെ പൊതു താല്‍പര്യ ഹര്‍ജിയില്‍ ലഭിച്ച നോട്ടീസിന് നല്‍കിയ മറുപടി സത്യവാങ്മൂലത്തില്‍ പോലീസ് വ്യക്തമാക്കി.
No comments
Post a Comment