തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറുക; കാസർഗോഡ് ഇന്ന് പ്രതിഷേധ മാർച്ച്
കാഞ്ഞങ്ങാട്: തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ജില്ലാ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി യൂണിയന്റെ (ഐഎന്‍ടിയുസി) ആഭിമുഖ്യത്തില്‍ ഇന്നു പ്രതിഷേധ മാർച്ച് നടത്തും. ഇന്നു രാവിലെ 10ന് കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്കാണ് മാർച്ച്. രാജ്മോഹന്‍ ഉണ്ണിത്താന് എംപി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി.ജി. ദേവ് അധ്യക്ഷത വഹിക്കും.
പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര നടപടി അവസാനിപ്പിക്കുക, കൂലി കുടിശിക നല്‍കുക, തൊഴില്‍ ദിന ങ്ങള് വര്‍ദ്ധിപ്പിക്കുക, തൊഴില്‍ വേതനം വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് ജില്ലാ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തിൽ മാർച്ച് നടക്കുന്നത്.
www.ezhomelive.com
No comments
Post a Comment