Header Ads

  • Breaking News

    തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​നു​ള്ള നീക്കത്തിൽ നിന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പിന്മാറുക; കാസർഗോഡ് ഇന്ന് പ്രതിഷേധ മാർച്ച്



    കാ​ഞ്ഞ​ങ്ങാ​ട്: തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​നു​ള്ള കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നീ​ക്കത്തിനെതിരെ ജി​ല്ലാ ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍റെ (ഐ​എ​ന്‍​ടി​യു​സി) ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ന്നു പ്രതിഷേധ മാർച്ച് നടത്തും. ഇ​ന്നു രാ​വി​ലെ 10ന് ​കാ​ഞ്ഞ​ങ്ങാ​ട് ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ലേക്കാണ് മാർച്ച്.  രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ജി. ദേ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

    പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​നു​ള്ള കേന്ദ്ര നടപടി അ​വ​സാ​നി​പ്പി​ക്കു​ക, കൂ​ലി കു​ടി​ശി​ക ന​ല്‍​കു​ക, തൊ​ഴി​ല്‍ ദിന ങ്ങ​ള്‍ വ​ര്‍​ദ്ധി​പ്പി​ക്കു​ക, തൊ​ഴി​ല്‍ വേ​ത​നം വ​ര്‍​ധി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു ​കൊണ്ടാണ് ജി​ല്ലാ ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍റെ ആഭിമുഖ്യത്തിൽ മാർച്ച് നടക്കുന്നത്.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad