ജെഎന്‍യു വിദ്യാര്‍ത്ഥി പ്രക്ഷോഭം; രാജ്യസഭയിലും ലോക്‌സഭയിലും വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ നോട്ടീസ് നല്‍കി
ന്യൂഡൽഹി : ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രക്ഷോഭം പാര്‍ലമെന്റില്‍ ചര്‍ച്ചയാകും. രാജ്യസഭയിലും ലോക്‌സഭയിലും പ്രതിപക്ഷ പാര്‍ട്ടികള്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കി. സിപിഐഎം, സിപിഐ, കോണ്‍ഗ്രസ് തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളാണ് നോട്ടീസ് നല്‍കിയത്. ബിനോയ് വിശ്വം എംപി രാജ്യസഭയില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ക്കു നേരെ പൊലീസ് ഇന്നലെ സ്വീകരിച്ച നടപടികളാണ് നോട്ടീസ് നല്‍കാന്‍ കാരണമായത്. ഇത്ര വലിയ പ്രക്ഷോഭം നടക്കുമ്പോഴും സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്താന്‍ തയാറാകുന്നില്ല. ജെഎന്‍യുവില്‍ നിന്ന് സാധാരണ വിദ്യാര്‍ത്ഥികളെ അകറ്റാനാണ് ശ്രമിക്കുന്നതെന്നും നോട്ടീസില്‍ പ്രതിപക്ഷം ഉന്നയിക്കുന്നു. ഇന്നലെ നടന്ന പാര്‍ലമെന്റ് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.
വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കളെ കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് തുഗ്ലക് റോഡില്‍ വിദ്യാര്‍ഥികള്‍ നാല് മണിക്കുര്‍ കുത്തിയിരിപ്പ് സമരം നടത്തി. പിന്നീട് പൊലീസ് ഇവരെ ബലം പ്രയോഗിച്ച് നീക്കം ചെയ്കയായിരുന്നു. ഹോസ്റ്റല്‍ ഫീസ് വര്‍ധന പൂര്‍ണമായും പിന്‍വലിക്കുന്നത് വരെ സമരം തുടരാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.
No comments
Post a Comment