Header Ads

  • Breaking News

    ഇന്ത്യൻ നേവി എൻട്രൻസ് ടെസ്റ്റ് (ഇനറ്റ്): ഇന്ത്യൻ നേവി പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം..


    2021 ജനുവരിയിൽ ഏഴിമല ഇന്ത്യൻ നേവൽ അക്കാദമിയിൽ തുടങ്ങുന്ന വിവിധ ബ്രാഞ്ചുകൾ/എൻട്രികൾ എന്നിവയിലെ പ്രവേശനത്തിന് ഇന്ത്യൻ നാവികസേന പൊതു പ്രവേശനപരീക്ഷ നടത്തുന്നു. ഇന്ത്യൻ നേവി എൻട്രൻസ് ടെസ്റ്റ് (ഇനറ്റ്) വഴി പുരുഷൻമാർക്കും വനിതകൾക്കും ഷോർട്ട് സർവീസ് കമ്മിഷൻ വഴി നിയമനം ലഭിക്കും.


    എൻട്രികൾ

    റെഗുലർ നേവൽ ഓറിയന്റേഷൻ കോഴ്സിൽ നേവൽ ആർമമെന്റ് ഇൻസ്പക്ടറേറ്റ് കേഡർ, എയർ ട്രാഫിക് കൺട്രോളർ, ഒബ്സർവർ, പൈലറ്റ്, ലോജിസ്റ്റിക്സ്, ഇൻഫർമേഷൻ ടെക്നോളജി, ജനറൽ സർവീസസ് (എക്സ്), ഹൈഡ്രോ, ടെക്നിക്കൽ (എൻജിനിയറിങ്/ഇലക്ട്രിക്കൽ), എജ്യുക്കേഷൻ വിഭാഗങ്ങളിലേക്കാണ് പ്രവേശനം.

    എൻജി., സയൻസ്, കൊമേഴ്സ്


    എല്ലാ എൻട്രികൾക്കും വിവിധ ബ്രാഞ്ചുകളിൽ ബി.ഇ./ബി.ടെക്. യോഗ്യതയുള്ളവർക്ക് അവസരമുണ്ട്.
    എം.ബി.എ., എം.സി.എ., എം.എസ്സി. (ഐ.ടി.), ബി.എസ്സി., ബി.കോം., ബി.എസ്സി. (ഐ.ടി.), ഫിനാൻസ്, ലോജിസ്റ്റിക്സ്, സപ്ലൈ ചെയിൻ മാനേജ്മെന്റ്, മെറ്റീരിയൽ മാനേജ്മെന്റ് പി.ജി. ഡിപ്ലോമ എന്നിവയിലൊരു യോഗ്യതയുള്ളവരെ ലോജിസ്റ്റിക്സ് എൻട്രിയിൽ പരിഗണിക്കും.
    എജ്യുക്കേഷൻ ബ്രാഞ്ചിലേക്ക് മെറ്റീരിയോളജി/ഓഷ്യനോളജി/അറ്റ്മോസ്ഫറിക്ക് സയൻസ് എം.എസ്സി; ബി.എസ്സി. തലത്തിൽ മാത്തമാറ്റിക്സ് പഠിച്ചശേഷമുള്ള ഫിസിക്സ്, ന്യൂക്ലിയർ ഫിസിക്സ് എം.എസ്സി; ബി.എസ്സി. തലത്തിൽ ഫിസിക്സ് പഠിച്ചശേഷമുള്ള, മാത്തമാറ്റിക്സ്, ഓപ്പറേഷൻസ് റിസർച്ച് എം.എസ്സി. എന്നിവയിലൊരു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
    വിവിധ തലങ്ങളിൽ/യോഗ്യതാ പരീക്ഷയിൽവേണ്ട ക്ലാസ്/മാർക്ക് (ഫസ്റ്റ്/60 ശതമാനം), പ്രായം, വനിതകളുടെ അപേക്ഷാ അർഹത വ്യവസ്ഥകൾ, ഒഴിവുകളുടെ എണ്ണം എന്നിവ വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്.

    പരീക്ഷാഘടന

    ഇനറ്റ് രണ്ടുമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയാകും. ഇംഗ്ലീഷ്, റീസണിങ് ആൻഡ് ന്യൂമറിക്കൽ എബിലിറ്റി, ജനറൽ സയൻസ്, മാത്തമാറ്റിക്കൽ ആപ്റ്റിറ്റിയൂഡ് ആൻഡ് ജനറൽ നോളജ് എന്നിവയിൽനിന്ന് 100 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുണ്ടാകും. നെഗറ്റീവ് മാർക്ക് രീതി ഉണ്ട്. ഇനറ്റ് 2020 ഫെബ്രുവരിയിലായിരിക്കാം. ഇതിലെ സ്കോർ പരിഗണിച്ചാണ് സർവീസ് സെലക്ഷൻ ബോർഡ് (എസ്.എസ്.ബി.) ഇന്റർവ്യൂവിനുള്ള ഷോർട്ട് ലിസ്റ്റിങ്. തുടർന്ന് മെഡിക്കൽ പരിശോധനയും ഉണ്ടാകും.


    അപേക്ഷ

    നവംബർ 29 മുതൽ ഡിസംബർ 19 വരെ www.joinindiannavy.gov.inവഴി അപേക്ഷിക്കാം. വിജ്ഞാപനവും ഈ സൈറ്റിൽ ലഭ്യമാക്കും. യോഗ്യതാ കോഴ്സിന്റെ അന്തിമ വർഷത്തിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. വനിതകൾ, പട്ടികവിഭാഗങ്ങൾ എന്നിവർ അപേക്ഷാഫീസ് നൽകേണ്ടതില്ല

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad