Header Ads

  • Breaking News

    ഐ ഐ ടി  വിദ്യാർത്ഥിനിയുടെ മരണം: ആരോപണവിധേയനായ അദ്ധ്യാപകൻ ഒളിവിൽ; മരണത്തിനു ഉത്തരവാദി അധ്യാപകനാണെന്നു പേരു സഹിതം വെളിപ്പെടുത്തി ഫാത്തിമയുടെ ഫോൺ വാൾപേപ്പർ



    ചെ​ന്നൈ: മ​ദ്രാ​സ് ഐ​ഐ​ടി​യി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ അ​ധ്യാ​പ​ക​ൻ ഒ​ളി​വി​ൽ. സു​ദ​ർ​ശ​ൻ പ​ത്മ​നാ​ഭ​ൻ എ​ന്ന അ​ധ്യാ​പ​ക​നാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തോ​ടെ ഒ​ളി​വി​ൽ പോ​യ​ത്.ഫാത്തിമയുടെ മൊബൈൽ ഫോണിൽ തന്റെ മരണത്തിന് ഉത്തരവാദി ഒരു അധ്യാപകനാണെന്നു പേരു സഹിതം കുറിച്ചിരുന്നു . .ഓൺ ചെയ്താൽ ഉടൻ കാണത്തക്ക വിധത്തിൽ ഫോണിലെ വോൾപേപ്പർ ആയാണു ഫാത്തിമ  രേഖപ്പെടുത്തിയിരുന്നത്.

    അതേസമയം ഒറ്റയ്ക്ക് മുടി കെട്ടാൻ പോലും അറിയാത്ത മോൾ തൂങ്ങിമരിച്ചെന്ന് ആരുപറഞ്ഞാലും ഞാൻ വിശ്വസിക്കില്ല. അവൾ ജീവനൊടുക്കില്ല; ജീവനെടുത്തതാണെന്ന് മാതാവ് സജിത പറയുന്നു. സംഭവദിവസം വിഡിയോ കോൾ വഴി 5 തവണ ബന്ധപ്പെട്ടിരുന്നതായി സജിത പറഞ്ഞു. കടുത്ത മാനസിക വിഷമം അനുഭവിക്കുന്നതായി തോന്നിയെങ്കിലും കാരണം പറഞ്ഞില്ല.

    സംഭവ ദിവസം  രാത്രി 9.30 വരെ മെസ് ഹാളിൽ ഇരുന്നു കരഞ്ഞ ഫാത്തിമയെ ജോലിക്കാരി ആശ്വസിപ്പിച്ചാണു ഹോസ്റ്റൽ മുറിയിലേക്ക് അയച്ചതെന്നു കന്റീൻ ജീവനക്കാരൻ അറിയിച്ചതായി സജിത പറയുന്നു. പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ വിഷമമാണു കാരണം എന്നാണ് കോളജ് അധികൃതരുടെ വിശദീകരണം.എന്നാൽ എല്ലാ പരീക്ഷകളിലും ഫാത്തിമയ്ക്കായിരുന്നു ഒന്നാം സ്ഥാനം. ലോജിക് വിഷയത്തിന്റെ ഇന്റേണൽ പരീക്ഷയിൽ 20 ൽ 13 മാർക്ക് ആണ് ആരോപണ വിധേയനായ അധ്യാപകൻ നൽകിയത്. മൂല്യനിർണയത്തിൽ പിശകുണ്ടെന്നു കാണിച്ച് അധ്യാപകന് ഇ–മെയിൽ അയച്ചപ്പോൾ 18 മാർക്ക് നൽകി.

    ഈ അധ്യാപകനെ കൂടാതെ 2 അസി. പ്രഫസർമാർക്കും ചില വിദ്യാർഥികൾക്കും മരണത്തിൽ പങ്കുള്ളതായി സംശയിക്കുന്നുണ്ടെന്നു പിതാവ് അബ്ദുൽ ലത്തീഫ് പറഞ്ഞു.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad