പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന നഗര സഭാ സെക്രട്ടറിയെ സര്‍വ്വീസില്‍ തിരിച്ചെടുത്തു.
കണ്ണൂര്‍:
ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന നഗര സഭാ സെക്രട്ടറിയെ സര്‍വ്വീസില്‍ തിരിച്ചെടുത്തു. ആന്തൂര്‍ നഗര സഭാ സെക്രട്ടറിയായിരുന്നു എം കെ ഗിരീഷിനെ കാഞ്ഞങ്ങാട് നഗരസഭാ സെക്രട്ടറിയായാണ് നിയമനം നല്‍കിയിരിക്കുന്നത്.
15 കോടി ചിലവില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയം പൊളിക്കണമെന്ന് നഗരസഭ ആവശ്യപ്പെട്ടതില്‍ മനം നൊന്താണ് പ്രവാസി വ്യവസായി സാജന്‍ ജീവനൊടുക്കിയത്. കേസില്‍ വീഴ്ച്ച പറ്റിയെന്നാരോപിച്ചായിരുന്നു എം കെ ഗിരീഷിനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്.
ഉത്തരമേഖല നഗരകാര്യ ജോയിന്‍റ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തില്‍ കണ്‍വെന്‍ഷന്‍ സെന്‍ററിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് വീഴ്ച സംഭവിച്ചിട്ടില്ല എന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നഗരകാര്യ ഡയറക്ടര്‍ ഗിരീഷിന്‍റെ സഷ്‌പെന്‍ഷന്‍ പിന്‍വലിച്ച് സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ഉത്തരവിട്ടത്.
സാജന്റെ ആത്മഹത്യയില്‍ ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.കെ.ശ്യാമള, സെക്രട്ടറി എം.കെ ഗിരീഷ് , മുനിസിപ്പല്‍ എഞ്ചിനീയര്‍ കലേഷ് എന്നിവര്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തണമെന്ന് സാജന്റെ ഭാര്യ ഇ.പി ബീന പരാതി നല്‍കിയിരുന്നു.
No comments
Post a Comment