മൊബൈൽ കമ്പനികൾ; മിനിമം നിരക്ക് ഏർപ്പെടുത്താൻ നീക്കം
ന്യൂഡൽഹി: മൊബൈൽ കമ്പനികൾ മിനിമം ചാർജ് ഏർപ്പെടുത്താൻ നീക്കം. മൊബൈൽ കമ്പനികളെ രക്ഷിക്കാനാണ് ഇത്തരമൊരു നടപടി സ്വീകരിക്കാൻ ആലോചിക്കുന്നത്. ഇനി സംസാരത്തിനും ഡാറ്റയ്ക്കും വെവ്വേറെ നിരക്കുണ്ടാകും.
റിലയൻസ് ജിയോയുടെ വരവു മൂലം നിരക്കുകൾ കുത്തനെതാണു. അതേ സമയം സ്പെക്ട്രം നിരക്ക് കൂടുകയും ചെയ്തു. ഇതുമൂലം കമ്പനികൾ വലിയ സാമ്പത്തിക ബാധ്യതയിലാണ്. ഏഴു ലക്ഷം കോടിരൂപയാണ് ടെലികോം മേഖലയുടെ മൊത്തം കടം ഉള്ളത്.
ഈ സാഹചര്യത്തിലാണ് കമ്പനികളെ രക്ഷിക്കാൻ സെക്രട്ടറിമാരുടെ കമ്മിറ്റിയോട് പദ്ധതി തയാറാക്കാൻ ആവശ്യപ്പെട്ടത്. കമ്മിറ്റികളുടെ പരിഗണനയിലെ പ്രധാന ആലോചന കോളുകൾക്കും ഡാറ്റയ്ക്കും മിനിമം നിരക്ക് ഏർപ്പെടുത്തുന്നതാണ്. രണ്ടു വർഷത്തിനിടെ പലവട്ടം ആലോചിച്ചതാണ് ഇക്കാര്യം. റിലയൻസ് ജിയോയുടെ എതിർപ്പ് മൂലമാണ് നിർദേശം മുന്നോട്ടുപോകാത്തതെന്ന് വിമർശനമുണ്ട്.
വോഡഫോണ്‍ ഐഡിയ നഷ്ടത്തിലാവാൻ അനുവദിക്കുന്നത് രാജ്യാന്തര തലത്തിൽ ഇന്ത്യയെ മോശമാക്കും എന്നതിനാൽ രക്ഷാനടപടികൂടിയേ കഴിയൂ എന്ന നിലപാടിലാണ് സർക്കാർ ഇപ്പോൾ.
No comments
Post a Comment