കെഎസ്‍യു പ്രവർത്തകന് എസ്എഫ്ഐ നേതാവിന്‍റെ ഭീഷണി ; ദൃശ്യങ്ങള്‍ പുറത്ത്
തിരുവനന്തപുരം:
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിൽ എസ്എഫ്ഐ നേതാവിന്‍റെ ഭീഷണി. എസ്എഫ്ഐ നേതാവ് മഹേഷ് കെഎസ്‍യു പ്രവർത്തകനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ വച്ച് കെഎസ്‍യു പ്രവർത്തകന്‍ നിതിൻ രാജിനെ മർദ്ദിക്കുന്നതിന് മുമ്പാണ് ഭീഷണിപ്പെടുത്തിയത്.
വര്‍ഷങ്ങളായി ഹോസ്റ്റലില്‍ താമസിക്കുന്ന ക്രിമിനല്‍ പശ്ചാത്തലമുള്ള ഏട്ടപ്പന്‍ എന്ന മഹേഷാണ് യൂണിവേഴ്സിറ്റി കോളജില്‍ കെ.എസ്.യുവിന്റെ കൊടി പൊക്കിയാല്‍ കൊല്ലുമെന്ന് കൊലവിളി മുഴക്കുന്നത്.
യൂണിവേഴ്സിറ്റി മെന്‍സ് ഹോസ്റ്റലില്‍ വ്യാഴാഴ്ചയാണ് സംഭവം. പരിക്കേറ്റ നിതിൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നാഭിക്കും, ജനനേന്ദ്രിയത്തിനുമാണ് മര്‍ദ്ദനമേറ്റത്.
കോളേജില്‍ കെ.എസ്.യു യുണിറ്റ് രൂപീകരിക്കാന്‍ മുന്നില്‍ നിന്നതും കോളേജ് ഹോസ്റ്റലില്‍ താമസിക്കാന്‍ ധൈര്യം കാണിച്ചതുമാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് പരാതി.
നേരത്തെ, യൂണിവേഴ്സിറ്റി കോളേജിൽ കെഎസ്‍യു നേതാക്കളെ എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചതായി പരാതി ഉയര്‍ന്നിരുന്നു. യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ കെഎസ്‍യു പ്രവർത്തകനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോളേജിൽ പഠിപ്പ് മുടക്ക് ആഹ്വാനം ചെയ്ത ശേഷമായിരുന്നു ആക്രമണമെന്നായിരുന്നു ആരോപണം.
No comments
Post a Comment