Header Ads

  • Breaking News

    നി​യ​മ​സ​ഭാ ക​ക്ഷി നേ​തൃ​സ്ഥാ​ന​ത്തു നി​ന്ന് നീ​ക്ക​യ​തി​നെതിരെ അജിത് പവാർ സുപ്രീം കോടതിയിലേക്ക്


    മും​ബൈ: അടിയന്തിരമായി ബി​ജെ​പി​യെ മ​ന്ത്രി​സ​ഭ​യു​ണ്ടാ​ക്കാ​ന്‍ ക്ഷ​ണി​ച്ച​തി​നെ ചോ​ദ്യം ചെ​യ്ത് കോ​ണ്‍​ഗ്ര​സ്-​ശി​വ​സേ​ന-​എ​ന്‍​സി​പി സ​ഖ്യം ഹ​ര്‍​ജി ന​ല്‍​കി​യ​തി​നു പി​ന്നാ​ലെ എ​ന്‍​സി​പി വി​മ​ത​ന്‍ അ​ജി​ത് പ​വാ​റും സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​ന്നു. ത​ന്നെ എ​ന്‍​സി​പി​യു​ടെ നി​യ​മ​സ​ഭാ ക​ക്ഷി നേ​തൃ​സ്ഥാ​ന​ത്തു നി​ന്ന് നീ​ക്ക​യ​തി​നെ​ ചോദ്യം ചെയ്താണ് അജിത് പവാർ കോടതി കയറുന്നത്..

    മ​ഹാ​രാ​ഷ്ട്ര​യി​ല്‍ സ​ര്‍​ക്കാ​രു​ണ്ടാ​ക്കാ​ന്‍ ബി​ജെ​പി​ക്കൊ​പ്പം ചേ​ര്‍​ന്ന അ​ജി​ത് പ​വാ​റി​നെ ശ​നി​യാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് എ​ന്‍​സി​പി നി​യ​മ​സ​ഭാ​ക​ക്ഷി നേ​തൃ സ്ഥാ​ന​ത്തു നി​ന്ന് നീ​ക്കി​യ​ത്. എ​ന്‍​സി​പി അ​ധ്യ​ക്ഷ​ന്‍ ശ​ര​ത് പ​വാ​റി​ന്‍റെ അധ്യക്ഷതയില്‍‌ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​യി​രു​ന്നു അ​ജി​ത് പ​വാ​റി​നെ നേ​തൃ​സ്ഥാ​ന​ത്തു​നി​ന്നു നീ​ക്കി​യ​ത്.

    ശി​വ​സേ​നാ ത​ല​വ​ന്‍ ഉ​ദ്ധ​വ് താ​ക്ക​റെ​യു​മാ​യി ചേ​ര്‍​ന്ന് ന​ട​ത്തി​യ വാ​ര്‍​ത്താ സ​മ്മേ​ളന​ത്തി​നി​ടെ അ​ജി​ത് പ​വാ​ര്‍ പാ​ര്‍​ട്ടി അ​ച്ച​ട​ക്കം ലം​ഘി​ച്ചു​വെ​ന്നും അ​ജി​തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും എ​ന്‍​സി​പി അധ്യക്ഷൻ ശ​ര​ത് പ​വാ​ര്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​ജി​തി​നെ നി​യ​മ​സ​ഭാ ക​ക്ഷി നേ​തൃ​സ്ഥാ​ന​ത്തു നി​ന്ന് നീ​ക്കു​മെ​ന്നും ശ​ര​ത് പ​വാ​ര്‍ ഈ ​വാ​ര്‍‌​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ വ്യ​ക്ത​മാ​ക്കിയി​രു​ന്നു. ഇതിന് പിന്നാലെയായിരുന്നു നടപടി.

    No comments

    Post Top Ad

    Post Bottom Ad