ഏത് കസേരയിൽ ഇരുന്നാണ് ഈ ശാസന പ്രഖ്യാപിച്ചതെന്ന് സ്പീക്കർ ആലോചിക്കണം: ഷാഫി പറമ്പിൽ, അന്തസില്ലാത്ത സാഹചര്യത്തില്‍ സഭ തുടരാനാകില്ലെന്ന് സ്പീക്കര്‍
തിരുവനന്തപുരം : എൽഎമാർക്ക് എതിരായ നടപടി ബിജെപി എംഎൽഎ ഒ രാജഗോപാൽ ആവശ്യപ്പെട്ടിട്ടാണെന്ന് പ്രതിപക്ഷം. ബഹളത്തെ തുടർന്ന് സഭ നിർത്തിവച്ചു. അന്തസില്ലാത്ത സാഹചര്യത്തില്‍ തുടരാനാവില്ലെന്ന് സ്പീക്കര്‍. ചേംബറിലേക്ക് മടങ്ങി. പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ഡയസിനു മുന്നിലെത്തി മുദ്രാവാക്യം വിളിച്ചു. മുഖ്യമന്ത്രി പോലും പറയാത്ത നടപടി ആരുടേതെന്ന് അറിയണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
ഇന്നലെ ഡയസിൽ കയറി പ്രതിഷേധിച്ച എംഎൽഎമാർക്ക് സ്പീക്കർ ശ്രീരാമകൃഷ്ണൻ ശാസിച്ചിരുന്നു. റോജി എം ജോൺ, അൻവർ സാദത്ത്, ഐ.സി ബാലകൃഷ്ണൻ, എൽദോസ് കുന്നപ്പള്ളി എന്നിവരാണ് നടപടി നേരിടുക. സഭയിൽ പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്. സഭയുടെ പെരുമാറ്റ ചട്ടങ്ങൾ ലംഘിച്ചു അതുകൊണ്ട് തന്നെ നടപടി എടുക്കാതെ നിര്‍വാഹമില്ലെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.
അവര്‍ ഡയസില്‍ പാഞ്ഞുകയറി. സഭ നടത്താന്‍ അനുവദിച്ചില്ലെന്ന് സ്പീക്കര്‍. എന്നാൽ നടപടി കക്ഷിനേതാക്കളുടെ യോഗത്തെ അറിയിച്ചില്ലെന്ന് പ്രതിപക്ഷം. നടപടി അംഗീകരിക്കാനുളള ജനാധിപത്യബോധം വേണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടു. എന്നാൽ ഏത് കസേരയിൽ ഇരുന്നാണ് ഈ ശാസന പ്രഖ്യാപിച്ചതെന്ന് സ്പീക്കർ ആലോചിക്കണമെന്ന് ഷാഫി പറമ്പിൽ എംഎൽഎ. സർക്കാരിന്റെ നിക്ഷ്പക്ഷത ചോദ്യമുനയിലാണ്. കുറ്റം ചെയ്ത പ്രതികൾക്ക് സുഖജീവിതമാണ്. അവർക്കെതിരെ കുറ്റപത്രം പോലും ഇതുവരെ സമർപ്പിച്ചിട്ടില്ലെന്നും ഷാഫി കുറ്റപ്പെടുത്തി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരാണ് കസേരയും കമ്പ്യൂട്ടറും തകർത്തതെന്നും ആലോചിക്കണമെന്നും ഷാഫി പറഞ്ഞു. അടിക്കുന്ന പോലീസിനെ കണ്ടിട്ടുണ്ട് കടിക്കുന്ന പൊലീസിനെ കാണുന്നത് ആദ്യമാണെന്നും അദ്ധേഹം പരിഹസിച്ചു.
പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിച്ചിരുന്നു. പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സഭയില്‍ എത്തിയത്. ഷാഫി പറമ്പിലിനെ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷ ആവശ്യം അംഗീകരിച്ചിരുന്നില്ല. മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെങ്കിൽ പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷനേതാവ് അറിയിക്കുകയും പിന്നാലെ ചോദ്യോത്തരവേള ബഹിഷ്കരിക്കുകയും ആയിരുന്നു.
www.ezhomelive.com
No comments
Post a Comment