ശബരിമല യുവതീ പ്രവേശനം; മാധ്യമപ്രവര്‍ത്തകരോട് മറുചോദ്യവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന നിലപാടിനെ ചൊല്ലി നവോത്ഥാന സമിതിയിൽ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടെ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട് മറുചോദ്യവുമായി മുഖ്യമന്ത്രി. ''നിങ്ങള്‍ പോകുന്നുണ്ടോ?'' എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. യുവതീപ്രവേശനം സംബന്ധിച്ച പ്രതികരണം ആരാഞ്ഞപ്പോഴാണ് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് മറുചോദ്യം ഉന്നയിച്ചത്.
ശബരിമല യുവതീ പ്രവേശനത്തിൽ നിലപാട് മാറ്റി, മലകയറാൻ സ്ത്രീകളെത്തിയാൽ സുരക്ഷണം നൽകില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കിയതിന് പിന്നാലെ വിമര്‍ശനവുമായി നവോത്ഥാന സമിതി ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ രംഗത്തെത്തിയിരുന്നു.
യുവതികൾ കോടതി ഉത്തരവുമായി വരട്ടെ എന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന ഭരണഘടനാ വിരുദ്ധമാണെന്നും പുന്നല ശ്രീകുമാര്‍ ആരോപിച്ചു. ശബരിമല യുവതീ പ്രവേശനത്തിൽ സര്‍ക്കാരിന്റെ നയവ്യതിയാനം നവോത്ഥാന മുന്നേറ്റങ്ങൾക്ക് തിരിച്ചടിയാണ്. രാജാവിനേക്കാൾ വലിയ രാജഭക്തിയാണ് ശബരിമല യുവതീ പ്രവേശന വിഷയത്തിൽ പിണറായി വിജയൻ സര്‍ക്കാരിനെന്നും പുന്നല ശ്രീകുമാര്‍ ആരോപിച്ചു.
www.ezhomelive.com
No comments
Post a Comment