ശബരിമല യുവതീപ്രവേശം തടയാന്‍ സംസ്ഥാനത്തിന് നിയമനിര്‍മാണം സാധ്യമല്ല: മുഖ്യമന്ത്രി നിയമസഭയില്‍
തിരുവനന്തപുരം : ശബരിമല യുവതീപ്രവേശം തടയാന്‍ സംസ്ഥാനത്തിന് നിയമനിര്‍മാണം സാധ്യമല്ലെന്നാണ് നിയമോപദേശമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. നിയമം കൊണ്ടുവരുമെന്ന് ചിലര്‍ പറയുന്നത് ഭക്തരെ കബളിപ്പിക്കാനാണ്. സുപ്രീംകോടതി വിധി എന്തായാലും നടപ്പാക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. എന്നാൽ നിയമനിർമാണത്തിന് സംസ്ഥാനത്തിന് അധികാരമുണ്ടെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം, ശബരിമല തീര്‍ഥാടനകാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ ശേഷിക്കെ മുന്നൊരുക്കങ്ങള്‍ എങ്ങുമെത്തിയിട്ടില്ല. പമ്പയില്‍ പരാധീനതകള്‍ മാത്രമാണുള്ളത്. ഹില്‍ടോപ്പിലെ മണ്ണ് എതുനിമിഷവും ഇടിഞ്ഞുവീഴാവുന്ന നിലയിലാണ്. പ്രാഥമിക സൗകര്യമായ ശുചിമുറി ഒരുക്കലും വൈദ്യുതീകരണവും ഒന്നുമായിട്ടില്ല. ദേവസ്വംബോര്‍ഡും, സര്‍ക്കാരും വേണ്ടത്ര ശ്രദ്ധനല്‍കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
നിലയ്ക്കാതെ തുടരുന്നുണ്ട് മണ്ണുമാറ്റല്‍. എത്രമാറ്റിയിട്ടും തീരുന്നില്ലെന്നുമാത്രം. പുഴയെ പലവട്ടം പലവഴിക്കൊഴുക്കി. തൃപ്തിവരാതെ പിന്നെയും മാറ്റുന്നു. അടുക്കിയ ചാക്കുകള്‍ വീണ് നദിയില്‍ പ്ലാസ്റ്റിക് നിറഞ്ഞു. തിട്ട ഇപ്പോഴും ഇടിഞ്ഞുകൊണ്ടിരിക്കുന്നു. പമ്പ പാരിസ്ഥിതീക ഭീഷണിയും നേരിടുന്നു.
മണല്‍ മൂടിയ ആറാട്ടുകടവ് തിരിച്ചറിയാന്‍ തന്നെ പ്രയാസം. മുന്നൊരുക്കം സമയബന്ധിതമായി പൂര്‍ത്തിയാക്കും എന്ന അധികൃതരുടെ പ്രഖ്യാപനം പ്രവൃത്തിയിലില്ലെന്ന് കാഴ്ചകള്‍ വ്യക്തമാക്കുന്നു.
No comments
Post a Comment