മലർവാടി മുതൽ ഹെലൻ വരെ..! ഓരോ മാറ്റത്തിനും വഴി തെളിച്ച വിനീത് ശ്രീനിവാസന് നന്ദി പറഞ്ഞ് അജു വർഗീസ്
വിനീത് ശ്രീനിവാസൻ സംവിധായകനായി അരങ്ങേറ്റം കുറിച്ച മലർവാടി ആർട്ട്സ് ക്ലബിലൂടെയാണ് അജു വർഗീസും നടനായി അരങ്ങേറ്റം കുറിച്ചത്. അന്ന് മുതൽ മലയാളത്തിലെ ഹാസ്യ നടന്മാരുടെ നിരയിലേക്ക് കടന്നു വന്ന അജു വിനീത് ശ്രീനിവാസൻ നിർമിച്ച ഹെലനിലൂടെ കരിയറിലെ ഒരു മാറ്റം കുറിച്ചിരിക്കുകയാണ്. നെഗറ്റീവ് ഷെയ്‌ഡുള്ള രതീഷ് കുമാർ എന്ന റോളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് അജു വർഗീസ്. കൈയ്യിൽ കിട്ടിയാൽ കരണകുറ്റി നോക്കി ഒന്ന് പൊട്ടിക്കാൻ തോന്നുന്ന കഥാപാത്രം തന്നെയാണ് അത്. ആ കഥാപാത്രത്തെ അതിന്റെ പൂർണതയിൽ തന്നെ അവതരിപ്പിക്കുവാനും അജു വർഗീസിനായി എന്നതാണ് ഏറ്റവും വലിയ വിജയം. ഇങ്ങനെ ലൈഫിൽ നിരന്തരം മാറ്റങ്ങൾക്ക് സഹായിച്ച വിനീത് ശ്രീനിവാസന് നന്ദി പറഞ്ഞിരിക്കുകയാണ് അജു വർഗീസ്.
സിനിമയിലേക്കു ആഗ്രഹം തോന്നിയപ്പോൾ മലർവാടി ആർട്സ് ക്ലബ് തന്നു, പിന്നീട് ഒരു ചവിട്ടു പടിയായി തട്ടത്തിൻ മറയത് തന്നു…. വർഷങ്ങൾ കഴിഞ്ഞു ഒരു മാറ്റം ആവശ്യമായി വന്നപ്പോൾ ഹെലനും തന്നു…….. ഒരൊറ്റ പേര് വിനീത് ശ്രീനിവാസൻ… ഒരായിരം നന്ദി
നവാഗതനായ മാത്തുക്കുട്ടി സേവ്യർ സംവിധാനം നിർവഹിച്ച ഹെലനിൽ അന്ന ബെനാണ് നായിക. ഒരു സർവൈവൽ ത്രില്ലറായ ചിത്രം സമൂഹത്തിലെ മറ്റു പല പ്രശ്‌നങ്ങളും ചർച്ച ചെയ്യുന്നുണ്ട്. ലാൽ, നോബിൾ, ബിനു പപ്പു എന്നിങ്ങനെ മികച്ചൊരു കാസ്റ്റും തിളക്കമാർന്ന അഭിനയവും കൊണ്ട് പ്രേക്ഷകരുടെ പ്രിയ ചിത്രം കൂടിയായിരിക്കുകാണ് ഹെലനിപ്പോൾ.
No comments
Post a Comment