മാമാങ്കം സിനിമയ്ക്ക് തകർക്കുവാൻ സൈബർ ആക്രമണം;പോലീസിൽ പരാതിയുമായി മാമാങ്കം നിർമാതാവ്
മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ബ്രഹ്മാണ്ഡചിത്രം മാമാങ്കം ക്രിസ്മസ് റിലീസ് ആയി ഡിസംബർ 12 ന് തീയേറ്ററുകളിലെത്തും. 55 കോടിയോളം മുതൽമുടക്കിൽ എം പദ്മകുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പള്ളി ആണ് ചിത്രം നിർമ്മിക്കുന്നത്. റിലീസിന് മുൻപേ തന്നെ ഈ ചിത്രത്തെ തകർക്കുവാൻ ചിലർ ശ്രമിക്കുന്നു എന്ന പരാതിയുമായി സംസ്ഥാന പോലീസ് മേധാവിയുടെ അടുത്ത് പരാതിയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാവ്. ചിലർ സംഘടിത നീക്കങ്ങളുമായി സോഷ്യൽ മീഡിയ വഴി ഈ ചിത്രത്തെ തകർക്കാൻ ശ്രമിക്കുന്നു എന്നാണ് പരാതി. ചിത്രം റിലീസ് ആവുന്നതിനു മുൻപേ തന്നെ ചിത്രം മോശമാണെന്നു പ്രചരിപ്പിക്കുകയാണെന്നും ഇതിനു പിന്നിൽ ചില ശ്കതികളുടെ ബോധപൂർവമായ നീക്കം ഉണ്ടെന്നും ഒരേ കേന്ദ്രത്തിൽ നിന്നുമാണ് സോഷ്യൽ മീഡിയയിൽ തെറ്റായ വാർത്തകൾ പ്രചരിക്കുന്നത് എന്നുള്ള സംശയവും നിർമ്മാതാവ് പ്രകടിപ്പിച്ചു .അദ്ദേഹത്തിന്റെ കയ്യിൽ ഉള്ള തെളിവുകളും പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്. ചില ഡിജിറ്റൽ മാർക്കറ്റിങ് ഏജെൻസികൾ ആരുടെ എങ്കിലും കൊട്ടേഷൻ ഏറ്റെടുത്താണ് ഈ പ്രവർത്തി നടത്തുന്നത് എന്ന് നിർമാതാവിന് സംശയം ഉള്ളതായി പരാതിയിൽ പറയുന്നു.
വലിയ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം ആയതു കൊണ്ടും ചരിത്ര പ്രമേയമാണ് കൈകാര്യം ചെയ്യുന്നത് എന്നത് കൊണ്ടും മമ്മൂട്ടി അഭിനയിക്കുന്നത് കൊണ്ടും തങ്ങൾക്കു ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷകൾ ആണ് ഉള്ളത് എന്നും പരാതിയിൽ പരാമർശിക്കുന്നുണ്ട്. എന്നാൽ ഈ ചിത്രം പുറത്തു ഇറങ്ങരുത് എന്നും, ഇറങ്ങിയാൽ തന്നെ പരാജയപ്പെടുത്തണം എന്നുമുള്ള വാശിയിൽ ആണ് ചിലർ അണിയറയിൽ നീക്കങ്ങൾ നടത്തുന്നത്.നൂറ്റാണ്ടുകൾക്ക് മുമ്പുള്ള മാമാങ്ക ചരിത്രം ആണ് ഈ ചിത്രം നമുക്ക് മുൻപിൽ അവതരിപ്പിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. നൂറ്റാണ്ടുകൾക്ക് മുമ്പുള്ള മാമാങ്ക ചരിത്രം ആണ് ഈ ചിത്രം നമുക്ക് മുൻപിൽ അവതരിപ്പിക്കുന്നത്. മാമാങ്കത്തിന് പോകുന്ന ചാവേറുകളുടെ കഥ പറയുന്ന ഈ ചിത്രത്തിൽ ഒരു ചാവേർ ആയി മമ്മൂട്ടി എത്തുമ്പോൾ കളരി പയറ്റും അതുമായി ബന്ധപ്പെട്ട ആയോധന മുറകളുമാണ് ഇതിലെ ആക്ഷൻ രംഗങ്ങളിലും യുദ്ധ രംഗങ്ങളിലും ഉപയോഗിച്ചിരിക്കുന്നത്. ഉണ്ണിമുകുന്ദൻ, മാസ്റ്റർ അച്യുതൻ, അനുസിതാര, പ്രാചി ടെഹ്‌ലൻ, സുദേവ് നായർ തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.l
No comments
Post a Comment