Header Ads

  • Breaking News

    യു.എ.പി.എ അറസ്റ്റ്; പ്രതികൾ മാവോയിസ്റ്റെന്ന് സമ്മതിച്ചതായി എഫ്.ഐ.ആർ



     കോഴിക്കോട്: പന്തീരങ്കാവ് യു.എ.പി.എ അറസ്റ്റിൽ പോലീസ് എഫ്.ഐ.ആർ  പുറത്ത്.  പ്രതികൾ മാവോയിസ്റ്റെന്ന് സമ്മതിച്ചതായി എഫ്.ഐ.ആറിൽ പറയുന്നു. യു.എ.പി.എ ചുമത്തിയതിനെ കൃത്യമായി ന്യായീകരിക്കുന്നതാണ് എഫ്.ഐ.ആർ.  പട്രോളിങ്ങിനിടയിൽ സംശയാസ്പദമായി കണ്ടതിനെ തുടർന്നാണ് വിദ്യാർഥികളെ ചോദ്യം ചെയ്തത്. തുടർന്ന് നടന്ന പരിശോധനയിൽ അലന്റെ ബാഗിൽ നിന്നും മാവോവാദി അനുകൂല നോട്ടീസുകൾ പിടിച്ചെടുത്തു. മൂന്ന് പേരാണ് ഉണ്ടായിരുന്നെന്നും പോലീസ് എഫ്.ഐആറിൽ പറയുന്നു. പോലീസ് നേരത്തെ പറഞ്ഞിരുന്ന വാദങ്ങൾ എഫ്.ഐ.ആറിൽ ആവർത്തിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പ്രതികൾക്ക് മാവോവാദി സംഘനയുമായി അടുത്ത ബന്ധമുണ്ടെന്ന് എഫ്.ഐ.ആറിൽ പറയുന്നു. 

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad