Header Ads

  • Breaking News

    കുച്ചിപ്പുടിയിൽ താരമായി മഞ്ജു വാര്യർ; ചിത്രം പങ്കുവെച്ച് താരം


    അഭിനയ ജീവിതത്തിൽ നിന്നും ചെറിയ ഒരു ഇടവേള എടുത്തതിനുശേഷം തിരികെ വന്നപ്പോഴും ആരാധകർക്ക് യാതൊരു കുറവും വരാത്ത മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജു വാര്യർ. അന്നും ഇന്നും താരത്തിന് നിരവധി ആരാധകരാണുള്ളത്. തന്റെ അഭിനയ മികവുകൊണ്ട് മലയാളത്തിൽ മാത്രമല്ല തമിഴിലും മഞ്ജുവാര്യർ നിരവധി ആരാധകരാണുള്ളത്. അഭിനയജീവിതത്തിലെ തിരക്കുകൾക്കിടയിലും താരം തന്റെ നൃത്തത്തെ കൈവിട്ടിട്ടില്ല. കഴിഞ്ഞ ദിവസം ബഹ്റിനിൽ വെച്ചു നടന്ന കേരളീയ സമാജത്തിൽ വീണ്ടും ചുവടു വയ്ക്കുകയാണ് താരം. അവിടെ നടന്ന പരിപാടിയിലെ കുച്ചിപ്പുടിയുടെ ചിത്രങ്ങൾ മഞ്ജു വാര്യർ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചു.

    നൃത്തത്തെ ജീവനായി കാണുന്ന മഞ്ജു വാര്യർ സിനിമ തിരക്കുകൾക്കിടയിലും അതിനു സമയം കണ്ടെത്താറുണ്ട്. 14 വർഷത്തോളം അഭിനയ ജീവിതത്തിൽ നിന്ന് മാറി നിന്ന മഞ്ജു വാര്യരുടെ തിരിച്ചുവരവ് നൃത്തവേദിയില്ലൂടെയായിരുന്നു. അസുരൻ എന്ന ചിത്രത്തിലൂടെ തമിഴകത്ത് അരങ്ങേറ്റം കുറിച്ച മഞ്ജു വാര്യരെ സംബന്ധിച്ചിടത്തോളം ഈ വർഷം നിരവധി അവസരങ്ങൾ ലഭിച്ച ഒന്നായിരുന്നു. ‘കുഞ്ഞാലി മരക്കാർ’, സന്തോഷ് ശിവന്റെ ‘ജാക്ക് ആൻഡ് ജിൽ’, സനൽകുമാർ ശശിധരന്റെ ‘കയറ്റം’, റോഷൻ ആൻഡ്രൂസ് ചിത്രം ‘പ്രതി പൂവൻകോഴി’ എന്നിവയാണ് റിലീസിനൊരുങ്ങുന്ന മഞ്ജുവാര്യർ ചിത്രങ്ങൾ. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിന് ശേഷം റോഷൻ ആൻഡ്രൂസും മഞ്ജുവാര്യരും ഒന്നിക്കുന്ന പ്രതി പൂവൻ കോഴി എന്ന ചിത്രത്തിലെ ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്യുകയുണ്ടായി. നിരവധി നാളുകൾക്കു ശേഷം മഞ്ജു വാര്യർ തിരികെയെത്തിയത് റോഷൻ ആൻഡ്രൂസിന്റെ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയായിരുന്നു. ചിത്രം വൻ വിജയമായിരുന്നു. അതിനാൽ ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയാണ്.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad