നെഹ്റു യുവ കേന്ദ്ര യുവജന നേതൃത്വ പരിശീലന ക്യാമ്പ് നടത്തി
പയ്യാവൂർ : കുടിയാന്മല അനുപമ ഗ്രന്ഥാലയം ആൻഡ് കലാ സമിതിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ നെഹ്റു യുവകേന്ദ്ര കുടിയാൻമലയിൽ സംഘടിപ്പിച്ച ത്രിദിന യുവജന നേതൃത്വ പരിശീലന ക്യാമ്പ് സമാപിച്ചു.
22 ന് ആരംഭിച്ച ക്യാമ്പ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് നിർവഹിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി വസന്തകുമാരി അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർ അഭയ് ശങ്കർ മുഖ്യപ്രഭാഷണം നടത്തി.
ജോയ് ജോൺ,എ എം സുരേഷ്,ബിജു ഫ്രാൻസ് കിഴക്കയിൽ
നവ്യ നന്ദിയും ജോമിഷ ആലപ്പാട്ട് സ്വാഗതവും പറഞ്ഞു.
ക്ലാസ്സുകൾക്ക് പുറമേ ഏഴരക്കുണ്ട് വെള്ളച്ചാട്ടം ട്രക്കിംഗ് യോഗ,ക്യാമ്പ് ഫയർ,ഫിലിം ഷോ, കയ്യെഴുത്തു മാസിക പ്രകാശനം മാജിക് ഷോ,നാടൻ പാട്ട് എന്നിവയും ക്യാമ്പിനെ ഭാഗമായി നടത്തി.
സമാപന സമ്മേളനത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ക്യാമ്പിൽ പങ്കെടുത്ത യുവജനങ്ങൾക്ക് കണ്ണൂർ സർവകലാശാല പരീക്ഷ കൺട്രോളർ ഡോക്ടർ പി ജെ വിൻസെന്റ് സർട്ടിഫിക്കറ്റ്കൾ വിതരണം ചെയ്തു.
കുടിയാന്മല ഫാത്തിമമാതാ പള്ളി അസി. വികാരി ഫാ. പോൾ തട്ടുപറമ്പിൽ പ്രസംഗിച്ചു.
മൂന്നു ദിവസത്തെ നേതൃത്വ പരിശീലന ക്യാമ്പിന് സാങ്കേതിക സഹായം തന്ന് സഹായിച്ച
ഫ്രണ്ട്സ് യമഹാ പയ്യാവൂർ, അനുമപ ഗ്രന്ഥാലയം & കലാസമിതി കുടിയാന്മല, റെയ്സ് ശ്രീകണ്ഠാപുരം,
ശരത്ത് മയിൽ, ക്യാമറ ജിഷ്ണു സായന്ത് (ക്യാമറ)
ഫോട്ടോ& വീഡിയോസ് സ്പോട്ട് എഡിറ്റർ ആകാശ് പ്രഭ, എ ജെ നെറ്റ്, ശ്രീകണ്ഠാപുരം ന്യൂസ് (ന്യൂസ് റിപ്പോർട്ടർ) എന്നിവർക്ക് നെഹ്റു യുവ കേന്ദ്രക്കു വേണ്ടി
ജോമിഷ ആലപ്പാട്ട് നന്ദി അർപ്പിച്ചു.
No comments
Post a Comment