Header Ads

  • Breaking News

    ജെഎൻയു വിദ്യാർത്ഥി സമരം ശക്തമാകുന്നു; ക്യാമ്പസിലെ അഡ്‍മിനിസ്‍ട്രേറ്റീവ് ബ്ലോക്ക് ഉപരോധിച്ച് ഇന്ന് സമരം 


    ന്യൂഡൽഹി: പോലീസിന്റെ ഇന്നലത്തെ ക്രൂര മർദ്ദനത്തോടെ ദേശീയ ശ്രദ്ധ നേടിയ ജെഎൻയു വിദ്യാർത്ഥി സമരം ഇന്ന് പതിനേഴാം ദിവസത്തിലേക്ക്. ഇന്ന് മുതൽ ക്യാമ്പസിലെ അഡ്‍മിനിസ്‍ട്രേറ്റീവ് ബ്ലോക്ക് ഉപരോധിച്ച് കൊണ്ട് വിദ്യാർത്ഥികൾ സമരം ചെയ്യും. അവധി ദിവസമായതിനാൽ ഇന്ന് ക്യാമ്പസ് പ്രവർത്തിക്കില്ല. കഴിഞ്ഞ ദിവസം പോലീസിന്റെ മർദ്ദനത്തിനിരയായി നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു. പെൺകുട്ടികൾ ഉൾപ്പെടെയുള്ള സമരക്കാരായ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് ജലപീരങ്കി ഉൾപ്പെടെ ഉപയോഗിച്ചിരുന്നു.

    ഹോസ്റ്റൽ ഫീസ് കുത്തനെ കൂട്ടാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ജെഎൻയുവിലെ വിദ്യാർത്ഥികൾ നടത്തുന്ന സമരം ഇന്നലെ സംഘർഷഭരിതമ‌ാവുകയായിരുന്നു. ജെഎൻയു ക്യാമ്പസിനോട് ചേർന്ന ഓഡിറ്റോറിയത്തിൽ ബിരുദദാനച്ചടങ്ങിനെത്തിയ കേന്ദ്രമന്ത്രിയെയും വൈസ് ചാൻസിലറെയും തങ്ങളുടെ ആവശ്യങ്ങൾ  കേൾക്കണമെന്ന് പറഞ്ഞ് തടഞ്ഞുവെച്ചു. ഇതോടെ വിദ്യാർത്ഥികളെ മർദ്ദിച്ചും വലിച്ചിഴച്ചും നീക്കിയ‌ാണ് മന്ത്രിയെ പുറത്തേക്ക് കൊണ്ടുപോയത്. നിരവധി വിദ്യാർത്ഥികൾക്ക് പോലീസ് മർദനത്തിൽ പരിക്കേറ്റു.

    ഫീസ് വർധനവ്, ഹോസ്റ്റൽ നിയന്ത്രണം അടക്കമുള്ള കാര്യങ്ങളിൽ യൂണിയനുമായി ആലോചിക്കാതെ പുതിയ തീരുമാനങ്ങൾ നടപ്പാക്കുനെതിരെയാണ് സമരം. വിഷയത്തിൽ ചർച്ചയ്ക്ക് പോലും തയ്യാറാകാത്ത വിസിയെ പുറത്താക്കണമെന്ന് വിദ്യാർത്ഥി യൂണിയൻ ആവശ്യപ്പെട്ടു. ജെഎൻയു അധ്യാപക അസോസിയേഷനും സമരത്തിന് പിന്തുണ നൽകിയിട്ടുണ്ട്. 

    No comments

    Post Top Ad

    Post Bottom Ad