Header Ads

  • Breaking News

    തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്



    തിരുവനന്തപുരം:
    കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. കൗണ്‍സില്‍ ഹാളില്‍ രാവിലെ 11 മണിക്കാണ് തെരഞ്ഞെടുപ്പ്. മേയറായിരുന്ന വി കെ പ്രശാന്ത് വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചതോടെയാണ് പുതിയ മേയറെ തെരഞ്ഞെടുക്കേണ്ടി വന്നത്. കളക്ടറാണ് വരണാധികാരി.
    എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥിയായി ചാക്ക കൗണ്‍സിലറായ സിപിഐഎമ്മിന്റെ കെ ശ്രീകുമാര്‍ മത്സരിക്കുമ്ബോള്‍, പേട്ട കൗണ്‍സിലര്‍ ഡി അനില്‍കുമാറാണ് യുഡിഎഫിന്റെ സ്ഥാനാര്‍ഥി. നേമം കൗണ്‍സിലര്‍ എം ആര്‍ ഗോപനാണ് ബിജെപി സ്ഥാനാര്‍ഥി.
    ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത നഗരസഭയില്‍ മേയര്‍ സ്ഥാനര്‍ഥിയായി എല്ലാവര്‍ക്കും സ്വീകാര്യനായ ഒരാളെ തെരഞ്ഞെടുക്കാന്‍ സിപിഎം ജില്ലാ നേതൃത്വം തീരുമാനിച്ചത് അനുസരിച്ചാണ് കെ ശ്രീകുമാര്‍ മത്സരരംഗത്തേക്ക് എത്തിയത്. കൗണ്‍സിലര്‍മാര്‍ക്കിടയിലെ സ്വാധീനവും, മുതിര്‍ന്ന നേതാവ് എന്ന പരിഗണനയും കെ ശ്രീകുമാറിന് മേയര്‍ സ്ഥാനാര്‍ഥിയാവാന്‍ തുണയായി.
    100 സീറ്റുള്ള തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന് 43 , ബിജെപിക്ക് 35, യുഡിഎഫ് 21, സ്വതന്ത്രന്‍ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad