Header Ads

  • Breaking News

    പഴയങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്കിങ് സൗകര്യം ഉടന്‍


    പഴയങ്ങാടി: 
    റെയില്‍വേ സ്റ്റേഷന്റെ രണ്ടാം ഫ്ലാറ്റ്ഫോമിന്റെ പിറകില്‍ വാഹന പാര്‍ക്കിങ് സൗകര്യത്തിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തില്‍. നിലവില്‍ നിര്‍മാണ ജോലികള്‍ പുരോഗമിക്കുകയാണ്.
    2100 സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയില്‍ വാഹന പാര്‍ക്കിങ്ങിനും അടിപ്പാലംമുതല്‍ പാര്‍ക്കിങ്ങ് സ്ഥലമുള്‍പ്പെടുന്ന റോഡ് വികസനത്തിനുമായി ടി.വി.രാജേഷ് എം.എല്‍.എ.യുടെ ആസ്തിവികസന ഫണ്ടില്‍നിന്ന്‌ 1.10 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്.
    അതേസമയം റോഡ് പണി ടെന്‍ഡര്‍ വ്യവസ്ഥയിലാണ്. ലൈറ്റുകള്‍ ഉള്‍പ്പെടെയുള്ള പാര്‍ക്കിങ് സൗകര്യം പൂര്‍ത്തിയാകുന്നതോടെ ഒട്ടേറെ വാഹനങ്ങള്‍ക്ക് പാര്‍ക്കുചെയ്യാനുള്ള സൗകര്യമുണ്ടാകും.

    No comments

    Post Top Ad

    Post Bottom Ad