Header Ads

  • Breaking News

    REDMI 8, REDMI 8A ഉപഭോതാക്കള്‍ക്ക് MIUI 11 അപ്പ്ഡേറ്റ് ലഭിച്ചുതുടങ്ങി



    ഷവോമിയുടെ സ്മാര്‍ട്ട് ഫോണുകളില്‍ ഇപ്പോള്‍ MIUI 11 ലഭിച്ചുതുടങ്ങി .റെഡ്മി K20 കൂടാതെ K20 പ്രൊ മോഡലുകളില്‍ ആയിരുന്നു കഴിഞ്ഞയാഴ്ചയില്‍ MIUI 11അപ്പ്‌ഡേഷനുകള്‍ ലഭിച്ചത് .എന്നാല്‍ ഇപ്പോള്‍ ഷവോമിയുടെ ബഡ്ജറ്റ് സ്മാര്‍ട്ട് ഫോണുകളില്‍ പുതിയ MIUI 11 അപ്പ്‌ഡേഷനുകള്‍ ലഭിക്കുന്നു .റെഡ്‌മിയുടെ 8 കൂടാതെ റെഡ്‌മിയുടെ 8A എന്നി സ്മാര്‍ട്ട് ഫോണുകളില്‍ ആണ് MIUI 11 അപ്പ്‌ഡേഷനുകള്‍ ലഭിക്കുന്നത് .റെഡ്‌മിയുടെ 8 ഫോണുകളില്‍ ഇത് 600MB യും കൂടാതെ റെഡ്‌മിയുടെ 8a മോഡലുകളില്‍ ഇത് 544MBയും ആണ് വരുന്നത് .


    റെഡ്‌മിയുടെ 8
    6.22 ഇഞ്ചിന്റെ HD പ്ലസ് dot notch ഡിസ്‌പ്ലേയിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19:9 ഡിസ്‌പ്ലേ റെഷിയോയും ഈ സ്മാര്‍ട്ട് ഫോണുകള്‍ക്കുണ്ട് .720 x 1520 പിക്സല്‍ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .Qualcomm® Snapdragon™ 439 (Adreno 505 650MHz) പ്രോസസറുകളിലാണ് ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നത് .ആന്‍ഡ്രോയിഡിന്റെ പുതിയ പൈ ഓപ്പറേറ്റിംഗ് സിസ്റ്റവും ഇതിനു ലഭിക്കുന്നുണ്ട് .രണ്ടു വേരിയന്റുകളാണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയിരിക്കുന്നത് .
    സംരക്ഷണത്തിന് ഗൊറില്ല ഗ്ലാസ് 5 നല്‍കിയിരിക്കുന്നു .3GB+32GB കൂടാതെ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകള്‍ .512 ജിബിവരെ മെമ്മറി കാര്‍ഡ് ഉപയോഗിച്ച്‌ വര്‍ദ്ധിപ്പിക്കുവാനും റെഡ്‌മിയുടെ 8 എ മോഡലുകളില്‍ സാധിക്കുന്നതാണ് .ക്യാമറകളുടെ സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ 12 + 2 മെഗാപിക്സലിന്റെ Sony IMX363 പിന്‍ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളും ആണ് നല്‍കിയിരിക്കുന്നത് .


    റെഡ്‌മിയുടെ 8A
    6.22 ഇഞ്ചിന്റെ HD പ്ലസ് dot notch ഡിസ്‌പ്ലേയിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19:9 ഡിസ്‌പ്ലേ റെഷിയോയും ഈ സ്മാര്‍ട്ട് ഫോണുകള്‍ക്കുണ്ട് .720 x 1520 പിക്സല്‍ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .Octa-core 2.0GHz Qualcomm® Snapdragon™ 439പ്രോസസറുകളിലാണ് ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നത് .ആന്‍ഡ്രോയിഡിന്റെ പുതിയ പൈ ഓപ്പറേറ്റിംഗ് സിസ്റ്റവും ഇതിനു ലഭിക്കുന്നുണ്ട് .രണ്ടു വേരിയന്റുകളാണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയിരിക്കുന്നത് .

    2 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് & 3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജുകളില്‍ ഇത് ലഭ്യമാകുന്നതാണു് .256 ജിബിവരെ മെമ്മറി കാര്‍ഡ് ഉപയോഗിച്ച്‌ വര്‍ദ്ധിപ്പിക്കുവാനും റെഡ്‌മിയുടെ 8 എ മോഡലുകളില്‍ സാധിക്കുന്നതാണ് .ക്യാമറകളുടെ സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ 12മെഗാപിക്സലിന്റെ Sony IMX363 പിന്‍ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളും ആണ് നല്‍കിയിരിക്കുന്നത് .

    No comments

    Post Top Ad

    Post Bottom Ad