Header Ads

  • Breaking News

    കാർത്തി നായകനാകുന്ന ജീത്തു ജോസഫ് ചിത്രം തമ്പി;ടീസർ പുറത്തിറങ്ങി [VIDEO]


    പ്രശസ്ത സംവിധായകൻ ജിത്തു ജോസഫ് കാർത്തിയെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ അവസാനഘട്ട ജോലികൾ ഇപ്പോൾ പൂർത്തിയായിക്കൊണ്ടിരിക്കുകയണ്. കാർത്തിയുടെ കൈതി എന്ന ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യതയോടെ തിയേറ്ററുകളിൽ മുന്നേറുകയാണ്. കാർത്തിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ് കൈതി. കൈദിക്ക്‌ ശേഷം പുറത്തിറങ്ങുന്നത് ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ആയിരിക്കും. ഡിസംബർ 20 ഓടെ ക്രിസ്മസ് റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇന്നലെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു.തമ്പി എന്നാണ് ചിത്രത്തിന്റെ പേര്.ജ്യോതികയും കാർത്തിയുമാണ് പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്.ചിത്രത്തിന്റെ ടീസറും ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
    ഒരു യമണ്ടൻ പ്രേമകഥ, അരവിന്ദന്റെ അതിഥികൾ എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ചേക്കേറിയ നിഖില വിമൽ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. സൂര്യയുടെ സഹോദരനായ കാർത്തിയും ഭാര്യ ജ്യോതികയും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു എന്നത് ഈ ചിത്രത്തിലെ മറ്റൊരു പ്രത്യേകതയാണ്.
    ആദ്യമായാണ് ജ്യോതികയും കാർത്തിയും ഒരു ചിത്രത്തിൽ ഒന്നിക്കുന്നത്. സത്യരാജും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ചിത്രത്തിലെ ഗാനങ്ങളും ട്രെയിലറുകളും പുറത്തുവിടുന്നതാണെന്ന് അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന കാർത്തിയുടെ പുതിയ ചിത്രത്തിലും കൈതിയുടെതുപോലെ സ്വീകാര്യത ലഭിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad