Header Ads

  • Breaking News

    ഷൂട്ടിംഗ് കഴിഞ്ഞ ദിവസം ഞാൻ അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു;കെട്ട്യോളാണ് എന്റെ മാലാഖയിലെ ഷൂട്ടിംഗ് അനുഭവങ്ങൾ തുറന്ന് പറഞ്ഞ് ആസിഫ് അലി [VIDEO]


    ആസിഫ് അലിയുടെ മറ്റൊരു ചിത്രം കൂടി ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിലേക്ക് ഇടം പിടിക്കുകയാണ്. കെട്ട്യോളാണ് എന്റെ മാലാഖ മികച്ച ചിത്രമാണ് എന്ന മൗത്ത് പബ്ലിസിറ്റിയാണ് ചിത്രത്തെ തുണച്ചത്. അതുകൊണ്ടുതന്നെ തിയേറ്ററുകളിൽ വൻ തിരക്കാണ്.

    ചിത്രത്തിൽ ആസിഫ് അലിയോടൊപ്പം തന്നെ ഏറ്റവും കൂടുതൽ അഭിപ്രായങ്ങൾ സ്വന്തമാക്കുകയാണ് ആസിഫ് അലിയുടെ അമ്മയുടെ വേഷവും.ഇരുവരും തമ്മിലുള്ള ഓൺ സ്ക്രീൻ കെമിസ്ട്രി അതിഗംഭീരമായിരുന്നു.ഷൂട്ടിംഗ് കഴിഞ്ഞ ദിവസം അമ്മയെ കെട്ടിപിടിച്ചു കരഞ്ഞത് ഓർത്തെടുക്കുകയാണ് ആസിഫ് അലി ഇപ്പോൾ.ആസിഫ് അലിയുടെ രണ്ട് കവിളിലും ഉമ്മ കൊടുത്ത ശേഷം ഇനി എന്നാണ് കാണുന്നത് എന്നും ചോദിച്ചാണ് അമ്മ ഷൂട്ടിംഗ് സെറ്റിൽ നിന്നും പോയത്,ആസിഫ് പറയുന്നു.


    വളരെ രസകരമായ രീതിയിൽ ചിത്രത്തിന്റെ കഥ മുന്നേറുന്നത്.നന്മ നിറഞ്ഞൊരു നാട്ടിന്‍ പുറത്തുകാരന്‍ വീട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നും കല്ല്യാണം കഴിക്കാന്‍ കൂട്ടാക്കാതെ നില്‍ക്കുന്ന അവസരത്തിൽ പെട്ടൊന്നൊരു ദിവസം അമ്മ അടുക്കളയില്‍ തല ചുറ്റി വീഴുന്നു. ആ വീഴ്ചയുടെ കാരണങ്ങളിലൊന്ന് താനാണെന്നും അമ്മച്ചിക്കൊരു കൂട്ട് ഉണ്ടായിരുന്നേല്‍ ഇങ്ങനെയൊന്ന് സംഭവിക്കില്ലായിരുന്നു എന്നും മനസ്സിലാക്കിയ ‘സ്ലീവാച്ചായന്‍’ കല്യാണം കഴിക്കാന്‍ സമ്മതം പ്രകടിപ്പിക്കുന്നതും കല്യാണത്തിന് ശേഷം അവരുടെ ജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളിലൂടെയും മറ്റുമാണ് കഥ വികസിക്കുന്നത്.

    ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്ന നിര്‍മാതാവ് വീണ്ടും ഹിറ്റ് ശ്രേണിയിൽ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. നിസാം ബഷീർ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് വില്യം ഫ്രാൻസിസ് ആണ്. മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഇടയിൽ നിന്നും ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad