പുതിയ WhatsApp അപ്പ്‌ഡേഷന്‍ ;ഉപഭോതാവിന്റെ സമ്മതം ഇല്ലാതെ ഗ്രൂപ്പില്‍ ആഡ് ചെയ്യാന്‍ പറ്റില്ല
വാട്ട്സ് ആപ്പില്‍ കഴിഞ്ഞ ദിവസ്സമാണ് ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ അപ്പ്‌ഡേഷനുകള്‍ എത്തിയത് .നിങ്ങളുടെ വിരല്‍ അടയാളം ഇല്ലാതെ മറ്റൊരാള്‍ക്കും നിങ്ങളുടെ വാട്ട്സ് ആപ് തുറക്കുവാന്‍ സാധിക്കുകയില്ല .എന്നാല്‍ ഇപ്പോള്‍ ഇതാ ഗ്രൂപ്പുകള്‍ക്ക് പൂട്ട് വീഴുന്നു .നിങ്ങളുടെ സമ്മതം ഇല്ലാതെ മറ്റൊരാള്‍ക്ക് നിങ്ങളെ ഗ്രൂപ്പില്‍ ആഡ് ചെയ്യുവാന്‍ സാധിക്കുകയില്ല .
ഇതിന്നായി നിങ്ങള്‍ ചെയ്യണ്ടത് ആദ്യം തന്നെ വാട്ട്സ് ആപ്പില്‍ സെറ്റിങ് എന്ന ഓപ്‌ഷനില്‍ പോയി അവിടെ നിന്നും അക്കൗണ്ട് എന്ന ഓപ്‌ഷന്‍ ക്ലിക്ക് ചെയ്യുക .അതില്‍ ആദ്യം കാണുന്ന പ്രൈവസി എന്ന ഓപ്‌ഷന്‍ വീണ്ടും ക്ലിക്ക് ചെയുക .അതില്‍ ഗ്രൂപ്പ് എന്ന ഓപ്‌ഷനില്‍ നിങ്ങള്‍ക്ക് മാറ്റങ്ങള്‍ വരുത്താവുന്നതാണ് .
അതില്‍ എവെരി വണ്‍ ,മൈ കോണ്‍ടാക്റ്റ് ,മൈ കോണ്‍ടാക്റ്റ് എക്സെപ്റ്റ് എന്ന ഓപ്‌ഷനുകള്‍ തിരഞ്ഞെടുക്കാവുന്നതാണ് .
വാട്ട്സ് ആപ്പിലെ ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ ഓപ്‌ഷനുകള്‍
ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഒരു ആപ്ലികേഷന്‍ ആണ് വാട്ട്സ് ആപ്പ് .പുതിയ അപ്പ്‌ഡേഷനുകള്‍ വാട്ട്സ് ആപ്പില്‍ ഇടയ്ക്കിടെ ഉപഭോതാക്കള്‍ക്ക് ലഭിക്കാറുമുണ്ട് .എന്നാല്‍ ഇപ്പോള്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് ഫിംഗര്‍ പ്രിന്റ് ലോക്ക് ആണ് .അതിന്നായി നിങ്ങളുടെ വാട്ട്സ് ആപ്പ് അപ്ഡേറ്റ് ചെയ്യുക .അതിനു ശേഷം സെറ്റിങ്സില്‍ പോയി അക്കൗണ്ട് ഓപ്‌ഷന്‍ ക്ലിക്ക് ചെയ്ത ശേഷം പ്രൈവസിയില്‍ പോയി താഴെ ഫിംഗര്‍ പ്രിന്റ് ലോക്ക് എന്ന ഓപ്‌ഷന്‍ എനേബിള്‍ ചെയ്താല്‍ മാത്രം മതി .നിങ്ങള്‍ക്ക് വാട്ട്സ് ആപ്പ് ലോക്ക് നിങ്ങളുടെ ഫിംഗര്‍ വഴി നടത്തുവാന്‍ സാധിക്കുന്നതാണ് .
No comments
Post a Comment