Header Ads

  • Breaking News

    ആദ്യമായി ഒരു മലയാളി താരത്തിന് ഒരു വർഷം തന്നെ രണ്ട് 100 കോടി ചിത്രം ! ചരിത്രം കുറിച്ച് മമ്മൂക്ക


    ആഗോളതലത്തില്‍ വലിയ റിലീസ് ആയിട്ടെത്തിയ മാമാങ്കത്തിനെതിരെ വ്യാപകമായി ഡീഗ്രേഡിങ് നടക്കുന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസം പത്ര സമ്മേളനം നടത്തി മമ്മൂട്ടിയും സംവിധായകന്‍ എം പത്മകുമാറും നിര്‍മാതാവ് വേണു കുന്നപ്പിള്ളിയുമെല്ലാം ഇക്കാര്യം സ്ഥിതികരിച്ചിരുന്നു. എത്രമാത്രം തകർക്കാൻ ശ്രമിച്ചാലും നല്ല സിനിമകൾ പ്രേക്ഷകർ ഏറ്റെടുക്കും എന്ന് തെളിയിച്ചിരിക്കുകയാണ് മാമാങ്കം. ആദ്യ ആഴ്ച പിന്നിടുമ്പോൾ മാമാങ്കം 100 കോടി ക്ലബ്ബിൽ കയറി എന്ന വാർത്ത പുറത്തെത്തുമ്പോൾ ഇത് മമ്മൂട്ടിയുടെ കരിയറിലെ രണ്ടാമത്തെ 100 കോടി ചിത്രമായി മാറിയിരിക്കുകയാണ്. ഈയൊരു വർഷം തന്നെയാണ് മമ്മൂട്ടി 100 കോടി ക്ലബ്ബിൽ എത്തിച്ച രണ്ടു ചിത്രങ്ങളിലും അഭിനയിച്ചത്.
    അതോടെ താരം ചില റെക്കോർഡുകൾ സ്വന്തമാക്കുകയാണ്. ഈ വർഷം ആദ്യം 100 കോടി ക്ലബ്ബിൽ സ്ഥാനംപിടിച്ച ചിത്രം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫർ ആണ്. പ്രേക്ഷകർക്കിടയിൽ വൻ തരംഗമാണ് സൃഷ്ടിച്ച ഈ ചിത്രം 200 കോടി ക്ലബ്ബിൽ കയറിയ വാർത്തകളും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഇതോടെ മലയാള സിനിമയിലെ ആദ്യ 200 കോടി ചിത്രമായി മോഹൻലാലിന്റെ ലൂസിഫർ മാറിയിരിക്കുകയാണ്. മോഹൻലാലിന്റെ ലൂസിഫർ തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ച് കൊണ്ടിരുന്നപ്പോഴാണ് 2010 ൽ റിലീസ് ചെയ്ത മമ്മൂട്ടിയുടെ പോക്കിരിരാജയുടെ രണ്ടാം ഭാഗമായ മധുരരാജ തിയേറ്ററുകളിലെത്തുന്നത്. ഈ ചിത്രത്തിനും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. അങ്ങനെ മധുരരാജ 100 കോടി ക്ലബ്ബിൽ ഇടം നേടി. മധുരരാജയും മാമാങ്കവും കൂടി ആയപ്പോൾ 2019 മമ്മൂട്ടിയുടെ ഭാഗ്യവർഷം ആയി മാറിയിരിക്കുകയാണ്. റിലീസ് ദിവസം തന്നെ 23 കോടിയായിരുന്നു മാമാങ്കത്തിന്റെ കളക്ഷൻ.
    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad