Header Ads

  • Breaking News

    മംഗളൂരു വെടിവയ്പ്; കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം

    https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhjtxJ1sC5KOsuZ9DG4DTPOP7j9_dDFHeaIzQchRzuBtOV2ky_0LFme08ZFGr1JBOSG2yAsWin8wg_ZNTXgtf01RnenKCYPIYP-vQf2vF2jBgIF8aYr3mPR0lNfP0F9C0839l-AMseLlY6E/s640/Untitled-2019-12-22T131920.585.jpg

     മംഗലാപുരത്ത് പൗരത്വ നിയമ ഭേദഗതി പ്രതിഷേധത്തിനിടെ വെടിയേറ്റ് മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കർണാടക സർക്കാർ. വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പത്തുലക്ഷം രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ പ്രഖ്യാപിച്ചു. അതേസമയം മംഗലാപുരത്ത് ഇന്ന് വൈകിട്ട് 6 വരെ കർഫ്യൂവിൽ ഇളവ് നൽകിയിട്ടുണ്ട്.
    പൗരത്വ ഭേദഗതിക്കെതിരെ രാജ്യത്ത് നടന്ന ശക്തമായ പ്രതിഷേധങ്ങളിലൊന്നായിരുന്നു മംഗലാപുരത്തേത്. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് വെടിയുതിർത്തു. ജലീൽ കുദ്രോളി, നൗഷീൻ എന്നിവർക്കാണ് ഡിസംബർ 19ന് പൊലീസ് നടത്തിയ വെടിവയ്പിൽ ജീവൻ നഷ്ടമായത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം നൽകുമെന്ന് കഴിഞ്ഞ ദിവസം മംഗളുരുവിലെത്തിയ മുഖ്യമന്ത്രി ബി. എസ് യെദ്യൂരപ്പ ഉറപ്പു നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടു കുടുംബങ്ങൾക്കും 10 ലക്ഷം രൂപ വീതം ധനസഹായം നൽകാൻ സർക്കാർ തീരുമാനിച്ചത്.
    അതേസമയം മംഗളുരു പൊലീസ് കമ്മീഷണറേറ്റ് പരിധിയിൽ പ്രഖ്യാപിച്ച കർഫ്യൂവിൽ ഇന്നും ഇളവു നൽകിയിട്ടുണ്ട്. വൈകിട്ട് 6 മണി വരെയാണ് ഇളവ്. ശേഷം അർധരാത്രി വരെ കർഫ്യൂ നിലനിൽക്കും. തിങ്കളാഴ്ച മുതൽ വീണ്ടും മംഗളുരുവിൽ നിരോധനാജ്ഞ നിലവിൽവരും. കർഫ്യൂവിൽ ഇളവ് നൽകിയതോടെ നിരത്തുകളിൽ വാഹനങ്ങൾ ഓടിത്തുടങ്ങി.
    story highlights- karnataka, mangaluru, firing, composition

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad