Header Ads

  • Breaking News

    യുപിയില്‍ പ്രതിഷേധം ശക്തം; എട്ട് വയസുകാര നടക്കം 12 പേര്‍ മരിച്ചു, ഇന്റര്‍നെറ്റും വിച്ഛേദിച്ചു



     പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ രാജ്യമൊട്ടാകെ വ്യാപിച്ചിരിക്കുകയാണ്. പ്രതിഷേധത്തിനിടെയുള്ള അക്രമത്തില്‍ ഉത്തര്‍പ്രദേശില്‍ എട്ട് വയസുകാരനടക്കം 12 പേര്‍ മരിച്ചു. യുപിയിലെ 21 സ്ഥലങ്ങളില്‍ മൊബൈല്‍ ഇന്റര്‍നെറ്റും വിച്ഛേദിച്ചു. മീററ്റിലും ബിജ്‌നോറിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
    മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ഗുജറാത്തിലും അതീവജാഗ്രത തുടരുകയാണ്. പതിമൂന്ന് ജില്ലകളിലാണ് പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടിയത്. അക്രമം നിയന്ത്രിക്കാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. മരണസംഖ്യ പതിനൊന്നായി ഉയര്‍ന്നതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ ചിലര്‍ വെടിയേറ്റാണ് മരിച്ചത്. ഈ സംഘര്‍ഷത്തിനിടയിലാണ് എട്ട് വയസുകാരനും മരിച്ചത്.
    ബിഹാറില്‍ ആര്‍ജെഡി ആഹ്വാനം ചെയ്ത ബന്ദ് തുടരുകയാണ്. ഇന്നും മൊറാദാബാദില്‍ പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി സംഘര്‍ഷം കര്‍ശനമായി നേരിടാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പലയിടത്തും ടയറുകള്‍ കത്തിച്ച് റോഡ് തടഞ്ഞു.  മധ്യപ്രദേശില്‍ 50 ജില്ലകളില്‍ നിരോധനാജ്ഞയുണ്ട്

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad