രാജ്യത്തുടനീളം രൂക്ഷമായ പ്രതിഷേധം: സെക്‌ഷൻ 144; സോഷ്യൽ മീഡിയ പോസ്റ്റുകൾ പരിശോധിക്കുമെന്ന് പൊലീസ്
പൗരത്വ (ഭേദഗതി) നിയമത്തിനെതിരെ രാജ്യത്തുടനീളം രൂക്ഷമായ പ്രതിഷേധം നടക്കുകയാണ്. ഇതിനിടയിൽ ചില സംസ്ഥാനങ്ങളിൽ സെക്‌ഷൻ 144 പ്രാബല്യത്തിൽ വന്നു. 144 വന്നതോടെ എല്ലാ സോഷ്യൽ മീഡിയ പോസ്റ്റുകളും നിരീക്ഷിക്കുകയും പ്രകോപനപരമായവ നീക്കം ചെയ്യാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ബെംഗളൂരു പൊലീസ് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി.
Dear citizens, We are watching & storing every provoke posts, Please beware of spreading hatred for you own good. #144crpc
— BengaluruCityPolice (@BlrCityPolice) December 20, 2019
പ്രിയ പൗരന്മാരേ, ഞങ്ങൾ എല്ലാ പ്രകോപനപരമായ പോസ്റ്റുകളും കാണുകയും സൂക്ഷിക്കുകയും ചെയ്യുന്നു. നിങ്ങളുടെ സ്വന്തം നന്മയ്ക്കായി, വിദ്വേഷം പ്രചരിപ്പിക്കുന്നതിൽ ജാഗ്രത പാലിക്കുക– എന്നതാണ് ബെംഗളൂരു പൊലീസിന്റെ ട്വീറ്റ്. സോഷ്യൽ മീഡിയയിൽ എന്തെങ്കിലും പോസ്റ്റുചെയ്യുന്നതിനോ പങ്കിടുന്നതിനോ മുൻപ് രണ്ടുതവണ ചിന്തിക്കണമെന്നാണ് ബെംഗളൂരു പൊലീസ് മുന്നറിയിപ്പ് നൽകുന്നത്. നിങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്യുന്നതിനോ പങ്കിടുന്നതിനോ മുൻപ് രണ്ടുതവണ ചിന്തിക്കുക. ചില ആളുകൾ കിംവദന്തികൾ പ്രചരിപ്പിക്കുകയും സന്ദേശങ്ങൾ പ്രകോപിപ്പിക്കുകയും ചെയ്യുന്നുണ്ട്. അവരെ ശ്രദ്ധിക്കരുതെന്ന് പൗരന്മാരോട് അഭ്യർത്ഥിക്കുന്നുവെന്ന് ബെംഗളൂരു പൊലീസ് പറഞ്ഞു.
www.ezhomelive.com
No comments
Post a Comment