Header Ads

  • Breaking News

    ഡല്‍ഹി മെട്രോയില്‍ 1493 അവസരം; ജനുവരി 13 വരെ അപേക്ഷിക്കാം..

    https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEibjotNcZuHHLNImhe53fcsnCRo4iudeB9QLNfrtfEgNaNVOOveckZfnb5wh1Eyd5WHxOqZNb01M9vQQLsbn1fr27zJugArswCz7YnZuW6RxlNBKdff7JW-iRcfp3JgqgF2sMJFbA04NMjo/s1600/1577100143833198-0.png

    ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനിൽ എക്സിക്യുട്ടീവ്, നോൺ എക്സിക്യുട്ടീവ് തസ്തികകളിലായി 1493 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എക്സിക്യുട്ടീവ് (സ്ഥിര നിയമനം)-60, നോൺ
    എക്സിക്യുട്ടീവ് (സ്ഥിര നിയമനം)-929, എക്സിക്യുട്ടീവ് (കരാർ നിയമനം)- 106, നോൺ എക്സിക്യുട്ടീവ് (കരാർ നിയമനം)-398 എന്നിങ്ങനെയാണ് ഒഴിവുകൾ. ബിരുദം, ഡിപ്ലോമ, ഐ.ടി.ഐ. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ് ഒഴിവുകൾ.


    എക്സിക്യുട്ടീവ് (സ്ഥിര നിയമനം)

    അസിസ്റ്റന്റ് മാനേജർ: ഇലക്ട്രിക്കൽ-16, എസ്. ആൻഡ് ടി.-9, സിവിൽ-12, ഓപ്പറേഷൻസ്- 9, ആർക്കിടെക്ട് -3, ട്രാഫിക്-1, സ്റ്റോഴ്സ്-4, ഫിനാൻസ്-3, ലീഗൽ-3 എന്നിങ്ങനെയാണ് ഓരോ വിഭാഗത്തിലേയും ഒഴിവുകൾ.
    യോഗ്യത- ഇലക്ട്രിക്കൽ, എസ്. ആൻഡ് ടി., സിവിൽ, ആർക്കിടെക്ട്, ട്രാഫിക്, സ്റ്റോഴ്സ്, വിഭാഗങ്ങളിലേക്ക് കുറഞ്ഞത് 60 ശതമാനം മാർക്കോടെ/ തത്തുല്യഗ്രേഡോടെ ബന്ധപ്പെട്ട വിഷയത്തിൽ നേടിയ ബി.ഇ./ബി.ടെക്./
    എൽ.എൽ.ബി.യും ഫിനാൻസ് വിഭാഗത്തിലേക്ക് സി.എ./ഐ.സി.ഡബ്ല്യു.എ.യും രണ്ടു വർഷത്തെ പരിചയവും വേണം. എസ്.എ.പി./ഇ.ആർ.പി. പരിജ്ഞാനമുള്ളവർക്ക് മുൻഗണന ലഭിക്കും. ശമ്പളം: 50,000-1,60,000 രൂപ.
    നോൺ എക്സിക്യുട്ടീവ് (സ്ഥിര നിയമനം)

    ജൂനിയർ എൻജിനീയർ: ഇലക്ട്രിക്കൽ-26, ഇലക്ട്രോണിക്സ്-66, സിവിൽ-59, എൻവയോൺമെന്റ്സ്-8, സ്റ്റോഴ്സ്-5 എന്നിങ്ങനെയാണ് ഒഴിവുകൾ. യോഗ്യത- ബന്ധപ്പെട്ട വിഷയത്തിൽ ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ. ശമ്പളം 37000-1,15000 രൂപ.
    ഫയർ ഇൻസ്പെക്ടർ-7: യോഗ്യത- ത്രിവത്സര ബി.എസ്സി.
    അസിസ്റ്റന്റ് പ്രോഗ്രാമർ-23: 60 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ ബി.സി.എ./ ബി.എസ്സി., ത്രിവത്സര ഡിപ്ലോമ/എ. ലവൽ ഡിപ്ലോമ. ശമ്പളം 37000-1,15000 രൂപ.
    ലീഗൽ അസിസ്റ്റന്റ്-5: 50 ശതമാനം മാർക്കോടെ നേടിയ എൽ.എൽ.ബി. ശമ്പളം 37000-1,15000 രൂപ.
    കസ്റ്റമർ റിലേഷൻസ് അസിസ്റ്റന്റ്-386: യോഗ്യത- എതെങ്കിലും വിഷയത്തിൽ മൂന്ന്/നാല് വർഷത്തെ ബിരുദം, കുറഞ്ഞത് ആറ് ആഴ്ച ദൈർഘ്യമുള്ള കംപ്യൂട്ടർ അംപ്ലിക്കേഷൻ കോഴ്സ് സർട്ടിഫിക്കറ്റ്. ശമ്പളം 37000-1,15000 രൂപ.

    അക്കൗണ്ട്സ് അസിസ്റ്റന്റ്-48: യോഗ്യത-ബി.കോമും രണ്ടു വർഷത്തെ പ്രവർത്തനപരിചയവും.
    സ്റ്റോഴ്സ് അസിസ്റ്റന്റ്-8: യോഗ്യത-മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/സിവിൽ/തത്തുല്യ ട്രേഡിൽ ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ/ഫിസിക്സും മാത്സും കെമിസ്ട്രിയും ഉൾപ്പെട്ട ബി.എസ്സി., രണ്ടു വർഷത്തെ പരിചയം. ശമ്പളം 37000-1,15000 രൂപ.

    അസിസ്റ്റന്റ്സ്/സി.സി.-4: യോഗ്യത-ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ/സമാന വിഷയത്തിൽ ബിരുദം/പി.ജി.ഡിപ്ലോമ. ശമ്പളം 37000-1,15000 രൂപ.

    ഓഫീസ് അസിസ്റ്റന്റ്-8: ബി.എ./ബി.എസ്സി./ബി.കോം., രണ്ടു വർഷത്തെ പരിചയം. ശമ്പളം 37000-1,15000 രൂപ.
    സ്റ്റെനോഗ്രാഫർ-9: യോഗ്യത- ഏതെങ്കിലും വിഷയത്തിൽ ബിരുദം. ഓഫീസ് മാനേജ്മെന്റ് ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ്/തത്തുല്യ വിഷയത്തിൽ ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ്. ഷോട്ട് ഹാൻഡിലും ഇംഗ്ലീഷ് ടൈപ്പിങ്ങിലും സ്പീഡ് ഉണ്ടായിരിക്കണം. ശമ്പളം 37000-1,15000 രൂപ.
    മെയിന്റെയിനർ (ഇലക്ട്രിഷ്യൻ-101: ഇലക്ട്രോണിക് മെക്കാനിക്-144, ഫിറ്റർ-18): ഇലക്ട്രിഷ്യൻ/ഇലക്ട്രോണിക് മെക്കാനിക്/ ഇൻഫർമേഷൻ കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ്, ഐ.ടി., മെക്കാനിക് കംപ്യൂട്ടർ ഹാഡ്വേർ, മെക്കാനിക് -കം-ഓപ്പറേറ്റർ ഇലക്ട്രോണിക് കമ്യൂണിക്കേഷൻ സിസ്റ്റം, മെക്കാനിക് ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ്, റേഡിയോ ആൻഡ് ടി.വി. മെക്കാനിക്, പവർ ഇലക്ട്രോണിക്സ് സിസ്റ്റം, ഫിറ്റർ, ലിഫ്റ്റ് എസ്കലേറ്റർ മെക്കാനിക് എന്നീട്രേഡുകളിലൊന്നിൽ നേടിയ ഐ.ടി.ഐ. (എൻ.സി.വി.ടി./എസ്.സി.വി.ടി.). ശമ്പളം 25,000-80,000 രൂപ.
    എക്സിക്യുട്ടീവ് (കരാർ നിയമനം)


    അസിസ്റ്റന്റ് മാനേജർ (ഇലക്ട്രിക്കൽ-1, എസ്.ആൻഡ്.ടി-17, ഐ.ടി.-7, സിവിൽ-73, ഫിനാൻസ്-8): യോഗ്യത- ഇലക്ട്രിക്കൽ, എസ്.ആൻഡ്.ടി., ഐ.ടി., സിവിൽ എന്നിവയിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ/തത്തുല്യ ഗ്രേഡോടെ നേടിയ ബി.ഇ./ബി.ടെക്കും രണ്ടു വർഷത്തെ പരിചയവും വേണം. ഫിനാൻസിലേക്ക് സി.എ./ഐ.സി.ഡബ്ല്യു.എ.യും രണ്ടു വർഷത്തെ പരിചയവുമാണ് വേണ്ടത്. ശമ്പളം 50,000-1,60,000 രൂപ.
    നോൺ എക്സിക്യൂട്ടീവ് (കരാർ നിയമനം)

    ജൂനിയർ എൻജിനീയർ: (ഇലക്ട്രിക്കൽ-120, ഇലക്ട്രോണിക്സ്-125, സിവിൽ-139): യോഗ്യത- ബന്ധപ്പെട്ട ട്രേഡിൽ ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ. ശമ്പളം 37000-11500 രൂപ.
    അസിസ്റ്റന്റ് പ്രോഗ്രാമർ-1: 60 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ ബി.സി.എ./ബി.എസ്സി., ത്രിവത്സര ഡിപ്ലോമ/എ. ലവൽ ഡിപ്ലോമ. ശമ്പളം 37000-1,15000 രൂപ.
    ആർക്കിടെക്ട് അസിസ്റ്റന്റ്-10: ആർക്കിടെക്ചർ ഡിപ്ലോമ.
    അസിസ്റ്റന്റ്/സി.സി.-3: യോഗ്യത-ജേണലിസം ആൻഡ് മാസ് കമ്യുണിക്കേഷൻ/സമാന വിഷയത്തിൽ ബിരുദം/പി.ജി. ഡിപ്ലോമ. ശമ്പളം 37000-1,15000 രൂപ. പ്രായം: അസിസ്റ്റന്റ് പ്രോഗ്രാമർ തസ്തികയിലേക്ക് 18-30 വയസ്സും മറ്റു തസ്തികകളിലേക്ക് 18-28 വയസ്സും. പ്രായം: എക്സിക്യുട്ടീവ് (സ്ഥിര നിയമനം, കരാർ നിയമനം) വിഭാഗത്തിലെ തസ്തികകളിലേക്ക് 18-20 വയസ്സാണ് പ്രായപരിധി. നോൺ എക്സിക്യുട്ടീവ് (സ്ഥിര നിയമനം, കരാർ നിയമനം) വിഭാഗത്തിലെ അസിസ്റ്റന്റ് പ്രോഗ്രാമർ, അക്കൗണ്ട്സ് അസിസ്റ്റന്റ്, സ്റ്റോർ അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ തസ്തികകളിൽ 18-30 വയസ്സും മറ്റു തസ്തികകളിൽ 18-28 വയസ്സുമാണ് പ്രായം. ഡിസംബർ 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചു വർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നു വർഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്കും വിമുക്തഭടർക്കും നിയമാനുസൃത ഇളവ് ലഭിക്കും.

    അപേക്ഷാ ഫീസ്:വനിതകൾ, എസ്.സി., എസ്.ടി. വിഭാഗക്കാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് 250 രൂപയും മറ്റുള്ളവർക്ക് 500 രൂപയുമാണ് ഫീസ് (പ്രോസസിങ് ചാർജിനു പുറമേ). ഓൺലൈനായി ഫീസ് അടയ്ക്കണം.
    തിരഞ്ഞെടുപ്പിന്റെ ഭാഗമായി കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, അഭിമുഖം/ഗ്രൂപ്പ് ഡിസ്കഷൻ/മെഡിക്കൽ എക്സാമിനേഷൻ എന്നിവയുമുണ്ടാവും. തിരഞ്ഞെടുക്കപ്പെടുന്നവർ നിശ്ചിത തുക ബോണ്ട് നൽകണം.


    അപേക്ഷ://www.delhimetrorail.com/എന്ന വെബ്സൈറ്റിലെ വിജ്ഞാപനം വായിച്ചുമനസ്സിലാക്കി ഇതേ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.

    അവസാന തീയതി:ജനുവരി 13.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad