Header Ads

  • Breaking News

    ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ മൂന്ന് പേര്‍ക്കൊപ്പം കഴിഞ്ഞു,​അതിലൊരാളുടെ ബന്ധുവായ 17കാരിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി,​ ഭീഷണിപ്പെടുത്തി പലര്‍ക്കും കാഴ്ചവെച്ചു,​ ഫോണ്‍ മാറ്റിയുള്ള തന്ത്രം പൊലീസ് പൊളിച്ചത് ഇങ്ങനെ


    പതിനേഴുകാരിയെ കുളിമുറി ദൃശ്യങ്ങള്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്തി. പ്രതിയായ ലിനറ്റിന്റെ സുഹൃത്തിന്റെ തൃശൂര്‍ കുന്നംകുളത്തെ കടയില്‍ നിന്നാണ് ഫോണ്‍ കണ്ടെത്തിയത്. ലിനറ്റാണ് പെണ്‍കുട്ടി കുളിക്കുന്ന ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയത്.
    ആദ്യ ഭര്‍ത്താവിനെ ഉപേക്ഷിച്ച ലിനറ്റ് മൂന്ന് പേര്‍ക്കൊപ്പമാണ് കഴിഞ്ഞിരുന്നത് അതിലൊരാളുടെ ബന്ധുവാണ് പെണ്‍കുട്ടിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. കുളിമുറി രംഗങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വിവിധയിടങ്ങളിലെത്തിച്ച്‌ പലര്‍ക്കും കാഴ്ചവെച്ചു. 5000രൂപവരെയാണ് ലീനറ്റ് ഓരോരുത്തരുടെയടുത്തുനിന്നും ഈടാക്കിയിരുന്നത്.
    കൊല്ലത്തെ ഒരു സ്വകാര്യസ്ഥാപനത്തിലാണ് കുട്ടി പതിവായി ജോലിക്ക് പോയിരുന്നത്. എന്നാല്‍ കഴിഞ്ഞ മാസം ഒമ്ബതാം തീയതി ജോലിക്കെന്ന് പറഞ്ഞ് പോയ പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പിറ്റേന്ന് അമ്മായി പെണ്‍കുട്ടിയെ വീട്ടിലെത്തിക്കുകയായിരുന്നു. തിരുവനന്തപുരത്തുനിന്നും കുട്ടിയെ കണ്ടെത്തുകയായിരുന്നു എന്നാണ് ഇവര്‍ വീട്ടുകാരോട് പറഞ്ഞത്. എന്നാല്‍,​ കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ മാതാപിതാക്കള്‍ ഒരു മതസ്ഥാപനത്തിലാക്കി. ഇവിടെവച്ചു നല്‍കിയ കൗണ്‍സിലിംഗിലാണ് പീഡനവിവരം 17കാരി തുറന്ന് പറയുന്നത്.
    പൊലീസ് ലിനറ്റിനെ അറസ്റ്റ് ചെയ്തെങ്കിലും ഇവരുടെ കൈവശമുണ്ടായിരുന്ന ഫോണില്‍ നിന്ന് ദൃശ്യങ്ങള്‍ കണ്ടെത്താന്‍ സാധിച്ചില്ല. ഫോണ്‍ മാറ്റിയെന്ന് ബോധ്യപ്പെട്ട അന്വേഷണ സംഘം കഴിഞ്ഞ ദിവസം ഇവരെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തതോടെയാണ് കുന്നംകുളത്തെ സുഹൃത്തിന്‍റെ കൈവശമാണ് ഫോണുള്ളതെന്ന് വെളിപ്പെടുത്തുന്നത്. അതേസമയം,​ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തിലോ പീഡിപ്പിക്കപ്പെട്ട സംഭവത്തിലോ ഈ യുവാവിനെ പങ്കുള്ളതായി കണ്ടെത്തിയിട്ടില്ല. ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറി വിശദമായ പരിശോധന നടത്തിയാല്‍ മാത്രമേ ദൃശ്യങ്ങള്‍ ആര്‍ക്കെങ്കിലും കൈമാറിയിട്ടുണ്ടോയെന്ന് അറിയാന്‍ സാധിക്കുകയുള്ളു.

    No comments

    Post Top Ad

    Post Bottom Ad