2019 ലെ അവസാനത്തെ വിൽപ്പന മേളയ്ക്ക് തുടക്കം കുറിച്ച് ഫ്ലിപ്കാർട്ട്
രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിന്റെ 2019 ലെ അവസാനത്തെ വിൽപ്പന മേള തുടങ്ങി. സ്മാർട് ഫോൺ വിൽപ്പനയ്ക്കായാണ് പ്രത്യേകം സെയിൽ നടക്കുന്നത്. സ്മാർട് ഫോണുകൾക്കായുള്ള എൻഡ് ഓഫ് ഇയർ വിൽപ്പന ഡിസംബർ 23 വരെ തുടരും. ഇ-റീട്ടെയിൽ ഭീമൻ സൈറ്റിൽ നിന്ന് സ്മാർട് ഫോണുകൾ വാങ്ങുന്നതിന് വൻ കിഴിവുകളും ഓഫറുകളുമാCd നൽകുന്നത്.
സാംസങ് ഗാലക്സി എസ്9, ഒപ്പോ എഫ് 11 പ്രോ, ഗൂഗിൾ പിക്സൽ 3എ, ഓണർ 9എൻ, എസ്യൂസ് 5 സെഡ് തുടങ്ങി മുൻനിര സ്മാർട്ഫോണുകൾക്കെല്ലാം മികച്ച ഓഫഫുകൾ നൽകുന്നുണ്ട്. സാംസങ് ഗാലക്സി എസ്9 27,999 രൂപയ്ക്കും ഒപ്പോ എഫ് 11 പ്രോ 19,990 രൂപയ്ക്കും ഗൂഗിൾ പിക്സൽ 3എ എക്സ്എൽ 34,999 രൂപയ്ക്കും ലഭിക്കും.
ഓഫറിന്റെ ഭാഗമായി, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് സ്മാർട് ഫോണുകൾ വാങ്ങുമ്പോൾ 10 ശതമാനം വരെ ഇൻസ്റ്റന്റ് കിഴിവ് ലഭിക്കും. ഇഎംഐ ഓഫർ വഴി വാങ്ങിയ സ്മാർട് ഫോണുകൾക്കും ഈ ഓഫർ ലഭിക്കും. ഇതിനുപുറമെ, വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഇ-റീട്ടെയിലർ ഉപഭോക്താക്കൾക്ക് എക്സ്ചേഞ്ച് ഓഫറുകളും വാഗ്ദാനം ചെയ്യുന്നു.
മുൻനിര സ്മാർട് ഫോൺ ബ്രാൻഡുകളായ ആപ്പിൾ, സാംസങ്, ഷഓമി, റിയൽമി, നോക്കിയ, ഒപ്പോ, ഗൂഗിൾ പിക്സല്‍, ഓണർ തുടങ്ങി നിരവധി കമ്പനികളുടെ ഫോണുകള്‍ ലഭ്യമായിരിക്കും. അവതരിപ്പിക്കുമ്പോൾ 70000 രൂപ വിലയുണ്ടായിരുന്ന സാംസങ് എസ്9 പ്ലസ് (6ജിബി റാം, 64 ജിബി സ്റ്റോറേജ്) വില്‍ക്കുന്നത് 29,999 രൂപയ്ക്കാണ്. ഇതോടൊപ്പം കാർഡ് കിഴിവുകളും എക്സ്ചേഞ്ച് ഓഫറും ലഭിക്കും.
അവതരിപ്പിക്കുമ്പോൾ 62500 രൂപ വിലയുണ്ടായിരുന്ന സാംസങ് എസ്9 (4ജിബി റാം, 64 ജിബി സ്റ്റോറേജ്) വില്‍ക്കുന്നത് 27,999 രൂപയ്ക്കാണ്. ഇതോടൊപ്പം കാർഡ് കിഴിവുകളും എക്സ്ചേഞ്ച് ഓഫറും ലഭിക്കും. സാംസങ് ഗാലക്‌സി എ 50 ഫോൺ ഈ വർഷം ആദ്യം 19,990 രൂപയ്ക്കാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇപ്പോൾ ഫോണിന് ഫ്ലിപ്പ്കാർട്ടിൽ കിഴിവ് ലഭിക്കുന്നു. വരാനിരിക്കുന്ന വിൽപ്പനയിൽ ഇത് 14,999 രൂപയ്ക്ക് ലഭിക്കും. എക്സ്ചേഞ്ച് ഓഫർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് കുറഞ്ഞ വിലയ്ക്ക് ഫോൺ വാങ്ങാം. എക്സ്ചേഞ്ചിൽ 11,850 രൂപ വരെ കിഴിവ് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നു.
ഗൂഗിൾ പിക്സൽ 3 എ എക്സ് എൽ ഇന്ത്യയിൽ 44,999 രൂപയ്ക്കാണ് പുറത്തിറക്കി. ഇപ്പോൾ ഫോണിന് 10,000 രൂപ കിഴിവ് ലഭിക്കുന്നു. ഓഫർ വിലയില്‍ ഇത് 34,999 രൂപയ്ക്ക് ലഭ്യമാകും. കൂടാതെ, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉടമകൾക്ക് അഞ്ച് ശതമാനം കിഴിവ് ലഭിക്കും. ആക്സിസ് ബാങ്ക് ബസ്സ് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് അഞ്ച് ശതമാനം കിഴിവും ലഭിക്കും. പുതിയ പിക്‌സൽ 3 എ എക്‌സ്‌എൽ സ്മാർട് ഫോണിനായി ഉപയോക്താക്കൾക്ക് പഴയ ഫോണുകൾ കൈമാറ്റം ചെയ്യുന്നതിന് 11,850 രൂപ വരെ കിഴിവ് ലഭിക്കും.
ഒപ്പോ എ11 പ്രോ (6 ജിഎം റാമിനും 64 ജിബി മെമ്മറി) 24,990 രൂപയുടെ പ്രാരംഭ വിലയിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇപ്പോൾ, ഈ ഫോണിന്റെ 128 ജിബി പതിപ്പ് ഫ്ലിപ്കാർട്ടിൽ വൻ കിഴിവിൽ ലഭ്യമാണ്. ഇത് 19,990 രൂപയ്ക്ക് ലഭ്യമാണ്. ഇതിനുപുറമെ, ആക്സിസ് ബാങ്ക് ബസ്സ് ക്രെഡിറ്റ് കാർഡ്, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉടമകൾക്ക് അഞ്ച് ശതമാനം കിഴിവ് ലഭിക്കും, ഉപയോക്താക്കൾക്ക് എക്സ്ചേഞ്ച് ഓഫർ വഴി 13,850 രൂപ വരെ കിഴിവ് ലഭിക്കും.
ഓണർ 10 ലൈറ്റിന്റെ 4 ജിബി റാം പതിപ്പിന് 13,999 രൂപയും 6 ജിബി റാം വേരിയന്റിന് 17,999 രൂപയുമാണ് ഈ ഫോൺ ലോഞ്ച് ചെയ്തത്. 4 ജിബി റാം വേരിയന്റ് 10,999 രൂപയ്ക്കും 6 ജിബി റാം വേരിയന്റ് 11,499 രൂപയ്ക്കും വിൽക്കും. ആക്സിസ് ബാങ്ക് ബസ്സ് ക്രെഡിറ്റ് കാർഡ്, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉടമകൾക്ക് അഞ്ച് ശതമാനം കിഴിവ് നൽകുന്നതിനു പുറമേ, എക്സ്ചേഞ്ച് ഓഫറിൽ കമ്പനി 10,150 രൂപ വരെ കിഴിവ് നൽകുന്നു. ഗൂഗിൾ പിക്സൽ 3 കഴിഞ്ഞ വർഷം ഇന്ത്യയിൽ 71,000 രൂപയ്ക്കാണ് പുറത്തിറക്കിയത്. ഈ വർഷം ആദ്യം ഫോണിന് വൻ വിലക്കുറവ് ലഭിക്കുകയും 52,499 രൂപയ്ക്ക് വിൽക്കുകയും ചെയ്തിരുന്നു. ഇപ്പോൾ വരാനിരിക്കുന്ന വിൽപ്പനയിൽ 49,999 രൂപയ്ക്ക് ഫോൺ ലഭ്യമാകും.
www.ezhomelive.com
No comments
Post a Comment