കേരള വര്‍മ്മ കോളേജിൽ എബിവിപി പ്രവർത്തകരെ വളഞ്ഞിട്ടു തല്ലിയ സംഭവം ; 20 എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്
കേരള വര്‍മ്മ കോളേജില്‍ എബിവിപി പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ ഇരുപത് എസ്‌എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ബുധനാഴ്ച രാവിലെ ഒമ്പതരയോടെ കേരളവര്‍മ്മ കോളേജിലാണ് സംഭവം. അക്ഷയ്, ആരോമല്‍, രാഹുല്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. ക്യാംപസില്‍ നിന്ന് ക്ലാസിലേക്ക് ഓടിക്കയറിയ ഇവരെ ക്ലാസില്‍ കയറിയും തല്ലി.
പിടിച്ചു മാറ്റാന്‍ ശ്രമിച്ച അധ്യാപകരേയും തള്ളി മാറ്റി. പരുക്കേറ്റ മൂന്നു പേരും തൃശൂര്‍ വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയില്‍ ചികില്‍സയിലാണ്. ക്യാംപസില്‍ പട്ടികയും ചുടുകട്ടയും ആയുധങ്ങളും എസ്.എഫ്.ഐ ഒളിപ്പിച്ചാണ് അക്രമം നടത്തുന്നതെന്ന് എ ബി വി പി ആരോപിച്ചു.എബിവിപി പ്രവര്‍ത്തകനെ എസ്‌എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് എതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമായത്.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് എബിവിപി സെമിനാര്‍ നടത്തുനത്തിനെ എസ്‌എഫ് ഐ എതിര്‍ത്തിരുന്നു. എസ്‌എഫ് ഐ പ്രവര്‍ത്തകര്‍ പിന്നീട് കോളേജ് കവാടത്തിനു മുന്നില്‍ ഉപരോധസമരവും നടത്തിയിരുന്നു. തുടര്‍ന്ന് സെമിനാര്‍ രണ്ടു ദിവസത്തിന് ശേഷം നടത്താന്‍ തീരുമാനിച്ചു. ഇതിന് പിന്നാലെ കോളേജ് വീണ്ടും സംഘര്‍ഷഭരിതമാകുകയായിരുന്നു.
No comments
Post a Comment