Header Ads

  • Breaking News

    എയര്‍ഏഷ്യ ഡിസംബര്‍ 20 മുതല്‍ ന്യൂഡല്‍ഹി-കൊച്ചി റൂട്ടില്‍ പുതിയ സര്‍വീസ് തുടങ്ങി



     കൊച്ചി: എയര്‍ഏഷ്യ  ഡിസംബര്‍ 20 മുതല്‍ ന്യൂഡല്‍ഹി-കൊച്ചി, ന്യൂഡല്‍ഹി-അഹമ്മദാബാദ് റൂട്ടുകളില്‍ പുതിയ സര്‍വീസ് ആരംഭിച്ചു. ഇന്ത്യയിലെ വിവിധ നഗരങ്ങളെ ബന്ധപ്പെടുത്തി നോണ്‍സ്‌റ്റോപ്പ് സര്‍വീസുകളുടെ ശൃംഖല ആരംഭിക്കുക എന്ന ലക്ഷ്യം നേടുന്നതിന്റെ ഭാഗമായാണിത്.
    ന്യൂഡല്‍ഹി-കൊച്ചി, ന്യൂഡല്‍ഹി-അഹമ്മദാബാദ് എന്നീ റൂട്ടുകളില്‍ തുടക്കത്തില്‍ യഥാക്രമം 3915 രൂപയും 2015 രൂപയുമായിരിക്കും ടിക്കറ്റ് നിരക്ക്.
    ന്യൂഡല്‍ഹി-കൊച്ചി, ന്യൂഡല്‍ഹി-അഹമ്മദാബാദ് റൂട്ടുകളില്‍ പുതിയ സര്‍വീസ് ആരംഭിക്കുന്നതോടെ ഇന്ത്യയിലെമ്ബാടുമായുള്ള ശൃംഖല ശക്തിപ്പെടുത്തുകയാണെന്ന് എയര്‍ഏഷ്യ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ അങ്കുര്‍ ഗാര്‍ഗ് പറഞ്ഞു. 2020-2021 വര്‍ഷത്തേയ്ക്ക് സര്‍വീസുകള്‍ വിപുലമാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി കൂടുതല്‍ പുതിയ റൂട്ടുകളില്‍ സര്‍വീസ് ആരംഭിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
    ന്യൂഡല്‍ഹില്‍ നിന്നും രാവിലെ 4:55 പുറപ്പെടുന്ന പുറപ്പെടുന്ന വിമാനം 8 മണിക്ക് കൊച്ചിയിലെത്തും. 8.50 ന് കൊച്ചിയില്‍ നിന്നും പുറപ്പെടുന്ന വിമാനം ഉച്ചക്ക് 12 മണിക്ക് ന്യൂഡല്‍ഹിയില്‍ തിരികെയെത്തും.  ഇന്ത്യയിലെ 21 ലക്ഷ്യകേന്ദ്രങ്ങളിലേയ്ക്കായി എയര്‍ഏഷ്യ ഇന്ത്യ 27 വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്‌.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad