Header Ads

  • Breaking News

    കെ.എ.എസ് പ്രിലിമിനറി ഫെബ്രുവരി 22ന്; ഡിസംബര്‍ 25നകം കണ്‍ഫര്‍മേഷന്‍ നല്‍കണം..



    കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസിലേക്കുള്ള പ്രാഥമിക പരീക്ഷ ഫെബ്രുവരി 22 ശനിയാഴ്ച നടക്കുമെന്ന് പി.എസ്.സി അറിയിച്ചു. ഉദ്യോഗാർഥികൾക്ക് ഡിസംബർ ആറ് മുതൽ 25 വരെ സ്ഥിരീകരണം നൽകാനുള്ള അവസരം ഉണ്ടായിരിക്കും. ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ വഴിയാണ് കൺഫർമേഷൻ നൽകേണ്ടത്.


    ഒബ്ജക്ടിവ് രീതിയിൽ 100 മാർക്ക് വീതമുള്ള രണ്ട് പേപ്പറുകളാണ് പ്രിലിമിനറി പരീക്ഷയ്ക്കുള്ളത്. 90 മിനിട്ടാണ് ഓരോ പേപ്പറിനും അനുവദിച്ചിട്ടുള്ള സമയം. 100 മാർക്ക് വീതമുള്ള മൂന്ന് പേപ്പറുകളാണ് മെയിൻ പരീക്ഷയ്ക്ക് ഉണ്ടാവുക. മെയിൻ പരീക്ഷയുടെയും അഭിമുഖത്തിന്റെതുമുൾപ്പെടെ ആകെ 350ൽ ലഭിക്കുന്ന മാർക്കാണ് റാങ്കിങിന് പരിഗണിക്കുക.

    സ്ഥിരീകരണം നൽകുന്നവർക്ക് ഫെബ്രുവരി ഏഴ് മുതൽ പരീക്ഷയ്ക്കുള്ള അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകും. മൂന്ന് സ്ട്രീമുകളിലായി 5.76 ലക്ഷത്തോളം പേരാണ് കെ.എ.എസ് പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ളത്. ഇതിൽ അഞ്ചര ലക്ഷത്തോളം അപേക്ഷകൾ സ്ട്രീം ഒന്നിലാണ്.


    No comments

    Post Top Ad

    Post Bottom Ad