കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് പരീക്ഷ : ഫെബ്രുവരി 22 ന്
കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിന്‍റെ പ്രാഥമിക പരീക്ഷ ഫെബ്രുവരി 22 ന് നടക്കും. മൂന്നു വിഭാഗങ്ങളിലായി അഞ്ചു ലക്ഷത്തി എഴുപത്തിയാറായിരത്തി ഇരുനൂറ്റി നാല്‍പത്തിമൂന്നു അപേക്ഷകരാണുള്ളത്.
മൂന്നു വിഭാഗങ്ങളിലേക്കുമായി പൊതുപരീക്ഷയാണു ആദ്യം നടത്തുക. ആദ്യ വിഭാഗത്തില്‍ അഞ്ചു ലക്ഷത്തി നാല്‍പത്തേഴായിരത്തി അഞ്ഞൂറ്റി നാല്‍പത്തി മൂന്നു അപേക്ഷകരും രണ്ടാം വിഭാഗത്തില്‍ ഇരുപത്തിയാറായിരത്തി തൊള്ളായിരത്തി അന്‍പതുപേരും മൂന്നാം വിഭാഗത്തില്‍ 1750 പേരുമാണ് അപേക്ഷകരായുള്ളത്.
ഒബ്ജക്ടീവ് രീതിയില്‍ നടത്തുന്നപ്രാഥമിക പരീക്ഷയ്ക്ക് 100മാര്‍ക്ക് വീതമുള്ള രണ്ടു പേപ്പറുകളാണുള്ളത്. പ്രാഥമിക പരീക്ഷയില്‍ വിജയിക്കുന്നവര്‍ വിവരണാത്മക രീതിയിലുള്ള മെയിന്‍ പരീക്ഷ എഴുതണം. അതിനു ശേഷം അഭിമുഖം. ഇതിന്‍റെകൂടി അടിസ്ഥാനത്തിലാണ് റാങ്ക്്ലിസ്റ്റ് തയ്യാറാക്കുക.
ആദ്യ വിഭാഗത്തില്‍ നേരിട്ടുള്ള നിയമനവും ,രണ്ടാം വിഭാഗത്തില്‍ നിലവിലുള്ള ജീവനക്കാരില്‍ നിന്ന് സ്ഥലംമാറ്റം മുഖേനയുള്ള നിയമനാവുമാണ് നടത്തുന്നത്. ഒന്നാം ഗസറ്റഡ് പോസ്റ്റിലോ അതിനുമുകളിലോ ഉള്ളവര്‍ക്കാണ് മൂന്നാം വിഭാഗം. സിവില്‍ സര്‍വീസിനു സമാനമായി ഒരുമിച്ച് നിയമന ശുപാര്‍ശ അയച്ച് പരിശീലനം നല്‍കുന്നതാണ് രീതി. 18 മാസത്തെ പരിശീലനത്തിനുശേഷം ഉയര്‍ന്ന തസ്തികയില്‍ നിയമനം ലഭിക്കും.
കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് (KAS) പരീക്ഷക്ക് വ്യക്തമായ ഘടന പി.എസ്.സി തയ്യാറാക്കിയിട്ടുണ്ട്. പരീക്ഷാഘടന, പാഠ്യപദ്ധതി എന്നിവ ഉള്‍പ്പെടുത്തിയാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പരീക്ഷയ്ക്ക് മൂന്നു ഘട്ടങ്ങളാണ് ഉണ്ടാവുക: ഒബ്ജെക്ടീവ് പരീക്ഷയായ പ്രിലിമിനറി, വിവരണാത്മക പരീക്ഷയായ മെയിന്‍സ്, ഇന്റര്‍വ്യൂ . 200 മാര്‍ക്കിനാണ് പ്രാഥമിക പരീക്ഷ. രണ്ട് ഭാഗമുണ്ട്. ഒ.എം.ആര്‍. മാതൃകയിലാണിത്. രണ്ടാംഭാഗത്തില്‍ 50 മാര്‍ക്കിന് ഭാഷാവിഭാഗം ചോദ്യങ്ങളാണ്; മലയാളത്തിന് 30 മാര്‍ക്കും ഇംഗ്ലീഷിന് 20 മാര്‍ക്കും.
മുഖ്യപരീക്ഷ വിവരണാത്മകമാണ്. അഭിമുഖം 50 മാര്‍ക്കിന്. മുഖ്യപരീക്ഷയ്ക്കും അഭിമുഖത്തിനുമുള്ള മാര്‍ക്ക് കണക്കിലെടുത്താണ് റാങ്ക്പട്ടിക തയ്യാറാക്കുക.
പ്രിലിമിനറി പരീക്ഷയില്‍ രണ്ട് പേപ്പര്‍ ഉണ്ടായിരിക്കും. രണ്ടു പരീക്ഷകള്‍ക്കുമായി നൂറുവീതം ചോദ്യങ്ങളുണ്ടാവും. ഒരേ ദിവസം തന്നെയാവും രണ്ടു പരീക്ഷകളും നടത്തുക. ബിരുദനിലവാരമുള്ള രണ്ടു പരീക്ഷകളും ഒ.എം.ആര്‍. മാതൃകയിലായിരിക്കും. ഇവയില്‍ വിജയിക്കുന്നവര്‍ക്ക് മുഖ്യപരീക്ഷയെഴുതാം.
പ്രാഥമിക പരീക്ഷയാണ് 2020 ഫെബ്രുവരി 22 ന് നടക്കുക.
മുഖ്യപരീക്ഷയുടെയും അഭിമുഖത്തിന്റെയും സമയം പിന്നീട് അറിയിക്കും.
പ്രാഥമിക പരീക്ഷയില്‍ ഭാഷാ നൈപുണ്യമൊഴികെയുള്ളവയ്ക്ക് ഇംഗ്ലീഷിലായിരിക്കും ചോദ്യങ്ങള്‍.
മുഖ്യ പരീക്ഷ ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതാവുന്നതാണ്.
മുഖ്യപരീക്ഷയുടെയും അഭിമുഖത്തിന്റെയും സമയം പിന്നീട് അറിയിക്കും.
പ്രാഥമിക പരീക്ഷയില്‍ ഭാഷാ നൈപുണ്യമൊഴികെയുള്ളവയ്ക്ക് ഇംഗ്ലീഷിലായിരിക്കും ചോദ്യങ്ങള്‍.
മുഖ്യ പരീക്ഷ ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതാവുന്നതാണ്.
മെയിന്‍സ് (മുഖ്യപരീക്ഷ)- 300 മാര്‍ക്ക്
വിവരണാത്മക പരീക്ഷയായ മെയിന്‍സില്‍ മൂന്നു പേപ്പറുകള്‍ ഉണ്ടായിരിക്കും. ഓരോ പേപ്പറിനും 100 വീതം മൊത്തം 300 മാര്‍ക്കിനാവും മെയിന്‍സ് പരീക്ഷ നടക്കുക. മൂന്നു പേപ്പറുകള്‍ താഴെ പറയുന്നവയാണ്:
പേപ്പര്‍ 1: ശാസ്ത്രവിഷയങ്ങള്‍ (100)
പേപ്പര്‍ 2: മാനവിക വിഷയങ്ങള്‍ (100 )
പേപ്പര്‍ 3: കേരളപഠനം (100 )
പേപ്പര്‍ 2: മാനവിക വിഷയങ്ങള്‍ (100 )
പേപ്പര്‍ 3: കേരളപഠനം (100 )
മൂന്നു പേപ്പറിനും നിശ്ചിതമാര്‍ക്ക് നേടി വിജയിക്കുന്നവര്‍ അഭിമുഖത്തിന് അര്‍ഹത നേടും.
റാങ്ക്പട്ടികയ്ക്ക് ഒരുവര്‍ഷ കാലാവധിയാണ് നിശ്ചയിച്ചിട്ടുള്ളത്. ഒരു വര്‍ഷത്തിനകം ഉണ്ടാകാനിടയുള്ള ഒഴിവുകള്‍ മുന്‍കൂട്ടി കണക്കാക്കിയാണ് നിയമനം.
പരീക്ഷാ രീതി
ഇന്ത്യന്‍ സിവില്‍ സര്‍വീസ് പരീക്ഷക്ക് തുല്യമായ മാതൃകയായിരിക്കും കെ.എ.എസ് പരീക്ഷ എന്നാണ് കേരളാ പി.എസ്.സി വ്യക്തമാക്കിയിരിക്കുന്നത്. യു. പി. എസ്. സി പരീക്ഷ മാതൃകയും മാനദണ്ഡവും വെച്ചാണ് കെ. എ. എസ് പരീക്ഷയുടെ മാതൃക . അതിനാല്‍തന്നെ സിവില്‍ സര്‍വീസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന അതേ രീതിയില്‍ കെ. എ. എസ് പരീക്ഷക്കും പരിശ്രമിക്കേണ്ടി വരും. പ്രിലിമിനറി എക്സാം, മെയിന്‍ എക്സാം, ഇന്‍റര്‍വ്യൂ എന്നീ മൂന്ന് ഘട്ടങ്ങള്‍ ആയിരിക്കും പരീക്ഷയ്ക്ക് ഉണ്ടാവുക. ഒബ്ജക്റ്റീവ് ടൈപ്പ് പ്രിലിമിനറിയിലും ഡിസ്ക്രിപ്റ്റീവ് മെയിന്‍ എക്സാമിനും പേഴ്സണാലിറ്റി ടെസ്റ്റും ഉദ്യോഗാര്‍ഥിയുടെ കഴിവുകള്‍ പരിശോധിക്കാന്‍ വേണ്ടി ഇന്‍റര്‍വ്യൂയും ആണ് ഉണ്ടാകുക. കേരള സര്‍വീസ് അഡ്മിനിസ്ട്രേഷന്‍ ആയതുകൊണ്ടുതന്നെ മലയാളഭാഷയിലും വിവരണാത്മക പരീക്ഷയുണ്ട്.
കെ എ എസ് പരീക്ഷയുടെ 3 ഘട്ടവും വിജയിക്കുന്ന ഒരാളെ ജൂനിയര്‍ ടൈം സ്കെയില്‍ ഓഫീസര്‍ തസ്തികയില്‍ നിയമിച്ച് 18 മാസം മുതല്‍ രണ്ട് വര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന പരിശീലനത്തിന് അയക്കുന്നു. ഇതില്‍ 15 ദിവസം നിര്‍ബന്ധമായും ഗവണ്‍മെന്റ് നിശ്ചയിക്കുന്ന ഒരു പ്രീമിയര്‍ നാഷണല്‍ മാനേജ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ടിലും, 15 ദിവസം നാഷണല്‍ പ്ലാനിങ് അല്ലെങ്കില്‍ ഡെവലപ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ടിലും ആയിരിക്കും ട്രെയിനിങ്. തിരുവനന്തപുരം ഗവണ്‍മെന്‍റ് മാനേജ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് ആയിരിക്കും ഓരോ ഓഫീസറുടേയും ട്രെയിനിങ് പ്രോഗ്രാം നിശ്ചയിക്കുന്നത്. ജോലിയില്‍ പ്രവേശിച്ചു സ്ഥിരപെടുന്നതിന് മുമ്ബ് രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ പിരിയഡ് പൂര്‍ത്തിയാക്കിയിരിക്കണം. പ്രൊബേഷന്‍ പിരിയഡ് പൂര്‍ത്തിയാക്കുന്ന ഓരോരുത്തര്‍ക്കും കേരള ഗവണ്‍മെന്‍റ് നടത്തുന്ന 4 പരീക്ഷകളും വിജയിച്ചിരിക്കണം. ഭരണഭാഷാ പരിജ്ഞാനം അളക്കുന്നതിനുള്ള പരീക്ഷയുമുണ്ട്.
1. The Revenue Test
2. The Criminal Judicial Test including Indian Penal Code and Criminal Procedure Code
3. Manual of Officer Procedure
4. Kerala Secretariat Office Manual
5. Malayalam Proficiency Test
2. The Criminal Judicial Test including Indian Penal Code and Criminal Procedure Code
3. Manual of Officer Procedure
4. Kerala Secretariat Office Manual
5. Malayalam Proficiency Test
കേരള ഗവണ്‍മെന്‍റ് കെ. എ. എസ് പരീക്ഷ നടത്തുന്നത് 30 വ്യത്യസ്ത വകുപ്പുകള്‍ക്ക് വേണ്ടിയാണ്. കെ.എ.എസ് പരീക്ഷയില്‍ ലഭിക്കുന്ന റാങ്കും ഒഴിവും അനുസരിച്ച് പ്രൊബേഷന്‍ പിരിയഡിന് ശേഷം വിജയിയെ കേരള അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി നിയമിക്കുന്നു.
നിയമന രീതി
കെ. എ. എസിന്‍്റെ ജൂനിയര്‍ ടൈം സ്കെയില്‍ ഓഫീസര്‍ പദവിയിലേക്ക് മൂന്ന് രീതിയിലാണ് നിയമനം നടക്കുന്നത്.
1. ഓപ്പണ്‍ കാറ്റഗറി റിക്രൂട്ട്മെന്‍റ്
2. ട്രാന്‍സ്ഫെര്‍ മുഖേനെയുള്ള റിക്രൂട്ട്മെന്‍റ്
3. ട്രാന്‍സ്ഫെര്‍ മുഖേനെയുള്ള നിയമനം
2. ട്രാന്‍സ്ഫെര്‍ മുഖേനെയുള്ള റിക്രൂട്ട്മെന്‍റ്
3. ട്രാന്‍സ്ഫെര്‍ മുഖേനെയുള്ള നിയമനം
ഇപ്പോള്‍ ഗവണ്‍മെന്‍റ് സര്‍വീസില്‍ ഇല്ലാത്തവര്‍ക്ക് പി. എസ്. സി. നടത്തുന്ന പരീക്ഷയെഴുതി കെ. എ. എസ്. ഓഫീസര്‍ ആകുന്നതിനാണ് ഓപ്പണ്‍ കാറ്റഗറി റിക്രൂട്ട്മെന്‍റ് എന്ന് പറയുന്നത്. ഓപ്പണ്‍ കാറ്റഗറിയില്‍ പരീക്ഷയ്ക്ക് പങ്കെടുക്കാനുള്ള യോഗ്യത കേരള ഗവണ്‍മെന്‍റ് അംഗീകാരമുള്ള ഏതെങ്കിലുമൊരു സര്‍വ്വകലാശാലയില്‍ നിന്നുള്ള ബിരുദമാണ്. ജനറല്‍ കാറ്റഗറിയില്‍ പ്രായം 21നും - 32നും ഇടയിലായിരിക്കണം.
പരീക്ഷ നടത്തുന്ന വര്‍ഷത്തെ ജനുവരി ഒന്നാം തീയതിയിലെ പ്രായമാണ് കണക്കാക്കുക. ഒബിസി ആണെങ്കില്‍ മൂന്നുവര്‍ഷവും, എസ്. സി/ എസ്. ടിക്കാര്‍ക്ക് അഞ്ചുവര്‍ഷവും ഉയര്‍ന്ന പ്രായത്തില്‍ ഇളവ് ലഭിക്കും.
ഫസ്റ്റ് ഗസറ്റഡ് ഓഫീസര്‍ റാങ്കിന് താഴെയുള്ള ഗവണ്‍മെന്‍റ് ജോലിക്കാര്‍ക്ക് കെ. എ. എസ് ഓഫീസര്‍ ആകാന്‍ വേണ്ടി അപേക്ഷിക്കുന്നതിനാണ് ട്രാന്‍സ്ഫെര്‍ മുഖേനെയുള്ള റിക്രൂട്ട്മെന്‍റ്. ഇതിന്‍റെ പ്രായപരിധി 40 വയസ്സാണ്. ഒബിസിക്കും എസ്. സി/എസ്. ടിക്കും യഥാക്രമം മൂന്നും അഞ്ചും വര്‍ഷം ഇളവ് ലഭിക്കും.
ഫസ്റ്റ് ഗസറ്റഡ് റാങ്കിലുള്ളവര്‍ക്കും അതിന് മുകളിലുള്ള ഗവണ്‍മെന്‍റ് ജീവനക്കാര്‍ക്കുമുള്ളതാണ് ട്രാന്‍സ്ഫെര്‍ മുഖേനെയുള്ള നിയമനം . ഇതിന് പ്രായപരിധി 50 വയസ്സാണ്.
ഒരു വര്‍ഷം പി. എസ്. സി നടത്തുന്ന കെ. എ. എസ് പരീക്ഷയുടെ മൊത്തം ഒഴിവുകള്‍ ഈ 3 രീതിയിലേക്കും തുല്യമായി വീതിച്ചിട്ടായിരിക്കും പരീക്ഷകള്‍ നടത്തുന്നത്. അതായത് 300 ഒഴിവുകളുണ്ടെങ്കില്‍ 100 ഒഴിവുകള്‍ക്കു വേണ്ടിയായിരിക്കും ഓപ്പണ്‍ കാറ്റഗറിയില്‍ പരീക്ഷ നടത്തുന്നത്.
ഫസ്റ്റ് ഗസറ്റഡ് ഓഫീസര്‍ റാങ്കിന് താഴെയുള്ള ഗവണ്‍മെന്‍റ് ജോലിക്കാര്‍ക്ക് കെ. എ. എസ് ഓഫീസര്‍ ആകാന്‍ വേണ്ടി അപേക്ഷിക്കുന്നതിനാണ് ട്രാന്‍സ്ഫെര്‍ മുഖേനെയുള്ള റിക്രൂട്ട്മെന്‍റ്. ഇതിന്‍റെ പ്രായപരിധി 40 വയസ്സാണ്. ഒബിസിക്കും എസ്. സി/എസ്. ടിക്കും യഥാക്രമം മൂന്നും അഞ്ചും വര്‍ഷം ഇളവ് ലഭിക്കും.
ഫസ്റ്റ് ഗസറ്റഡ് റാങ്കിലുള്ളവര്‍ക്കും അതിന് മുകളിലുള്ള ഗവണ്‍മെന്‍റ് ജീവനക്കാര്‍ക്കുമുള്ളതാണ് ട്രാന്‍സ്ഫെര്‍ മുഖേനെയുള്ള നിയമനം . ഇതിന് പ്രായപരിധി 50 വയസ്സാണ്.
ഒരു വര്‍ഷം പി. എസ്. സി നടത്തുന്ന കെ. എ. എസ് പരീക്ഷയുടെ മൊത്തം ഒഴിവുകള്‍ ഈ 3 രീതിയിലേക്കും തുല്യമായി വീതിച്ചിട്ടായിരിക്കും പരീക്ഷകള്‍ നടത്തുന്നത്. അതായത് 300 ഒഴിവുകളുണ്ടെങ്കില്‍ 100 ഒഴിവുകള്‍ക്കു വേണ്ടിയായിരിക്കും ഓപ്പണ്‍ കാറ്റഗറിയില്‍ പരീക്ഷ നടത്തുന്നത്.
സംവരണം, റൊട്ടേഷന്‍
നേരിട്ടുള്ള നിയമനത്തിന് മാത്രമാണ് സംവരണം നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്നും രണ്ട് മൂന്ന് ശ്രേണികളില്‍ സംവരണം നല്‍കേണ്ടതില്ലെന്നുമുള്ള നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്. ഭിന്നശേഷിക്കാര്‍, എക്സ്-സര്‍വീസുകാര്‍, വിധവകള്‍ തുടങ്ങിയവര്‍ക്ക് പി.എസ്.സി പരീക്ഷയില്‍ പ്രായപരിധി ഇളവുണ്ടെങ്കിലും കെ.എ.എസില്‍ അക്കാര്യം പറയുന്നില്ല.
സ്‌ക്രീനിംഗ് ടെസ്റ്റ് എന്ന രീതിയിലാണ് പ്രാഥമിക പരീക്ഷ നടത്തുക. പ്രാഥമിക പരീക്ഷക്കും ഫൈനല്‍ പരീക്ഷക്കും വേണ്ടി കമ്മീഷന്‍ തയ്യാറാക്കിയിട്ടുള്ള സിലബസ് എല്ലാതരം ബിരുദധാരികള്‍ക്കും അഭിമുഖീകരിക്കാന്‍ കഴിയുന്ന തരത്തില്‍ സമസ്ത വിഷയങ്ങളെയും അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഇംഗ്ലീഷിനൊപ്പം ഭരണഭാഷയും കെ എ എസ് പരീക്ഷാ സ്‌കീമിന്റെ അവിഭാജ്യ ഘടകമാണ്. ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കും അര്‍ഹമായ പരിഗണന നല്‍കിയാണ് പരീക്ഷാ സ്‌കീം തയ്യാറാക്കിയിരിക്കുന്നത്.
ഉദ്യോഗാര്‍ഥികളുടെ റാങ്ക് നിര്‍ണയിക്കുന്ന മുഖ്യപരീക്ഷ വിവരണാത്മക പരീക്ഷയാണ്. ഇതിന്റെ മൂല്യനിര്‍ണയം വേഗത്തിലാക്കുന്നതിനു വേണ്ടി, കമ്ബ്യൂട്ടര്‍വത്കൃത ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിംഗ് സംവിധാനത്തിലൂടെയാണ് നിര്‍വഹിക്കുക. ഇതിനായി കഴിഞ്ഞ ഒരു വര്‍ഷമായി കമ്മീഷന്‍ തുടര്‍ച്ചയായ മുന്നൊരുക്കങ്ങള്‍ നടത്തിവരുന്നു. പരീക്ഷകളിലും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലും ഉന്നത നിലവാരം പുലര്‍ത്തുന്നതിന് കമ്മീഷന്‍ നിതാന്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്. കെ എ എസിന്റെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലും പരീക്ഷാ സംഘാടനത്തിലും ഇന്നേവരെ പ്രയോഗിക്കാത്ത നൂതനമായ രീതികളാണ് അവലംബിക്കുന്നത്.
അഖിലേന്ത്യ സിവില്‍ സര്‍വീസിന്റെ നിലവാരത്തിലുള്ള കെ എ എസ് തിരഞ്ഞെടുപ്പില്‍ നടപടിക്രമങ്ങള്‍ വീഴ്ച വരുത്താതെ പൂര്‍ത്തീകരിക്കാനുള്ള ഉത്തരവാദിത്തം ഉദ്യോഗാര്‍ഥികളിലും നിക്ഷിപ്തമാണ്. ഏതെങ്കിലും ഒരു ഉദ്യോഗാര്‍ഥി പരീക്ഷക്കിടെ ക്രമക്കേട് നടത്തിയാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും രാജ്യത്ത് ഒരിടത്തുമുള്ള സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയാത്തതരത്തില്‍ ശക്തമായ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യും.
പരീക്ഷക്കുള്ള വിശദമായ സിലബസ് ( https://www.keralapsc.gov.in/sites/default/files/inline-files/Syllabus_KAS_Preliminary.pdf ) ഓണ്‍ലൈനില്‍ ലഭിക്കും.
No comments
Post a Comment