Header Ads

  • Breaking News

    മണിക്കൂറിന് 2500 രൂപ വിമാനത്താവളം ഉഡാൻ പദ്ധതി ജലരേഖയാവുന്നു


    മണിക്കൂറിന് 2500 രൂപ പ്രകാരം ഉഡാൻ വഴി കണ്ണൂർ വിമാനത്താവളത്തിൻ ആദ്യന്തര സർവീസ് വ്യാപകമാക്കുമെന്ന് പ്രഖ്യാപനം പേരിന് മാത്രം .വിമാനത്താവളം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഉഡാൻ സർവീസ് വ്യാാപകമാക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു.
    രാജ്യത്തെ പ്രമുഖ നഗരങ്ങളിലേക്ക് പ്രതിദിന സർവീസുകൾ നടത്തി ആഭ്യന്തര യാത്രക്കാരുടെ എണ്ണം വർദ്ധിപ്പിക്കാൻ വേണ്ടി കേന്ദ്ര സർക്കാർ ഉഡാൻ പദ്ധതിക്ക് രൂപം നൻക്കിയത്
    ഉഡാൻ പദ്ധതി പ്രകാരം .സ്പൈസ്ജെറ്റ്, ഇൻഡിഗോ, കമ്പനികൾ കണ്ണുരിൽ നിന്ന് ചെന്നൈ, ഗാസിയാബാദ്, ബംഗളുരു, ഹൂബ്ലി, ഡൽഹി, ഗോവ, കൊച്ചിൽ, തിരുവനന്തപുരം എന്നിവിടങ്ങളിൽ എല്ലാം ദിവസവും സർവീസ് നടത്തുമെന്ന് പറഞ്ഞുവെങ്കിലു ഇൻഡിഗോ, ഗോ എയർ ,എയർ ഇന്ത്യ എന്നീ കമ്പനി മാത്രമാണ് ഇവിടെ നിന്ന് സർവീസ് നടത്തുന്നത്.
    ഉഡാൻ പദ്ധതിയിൽ ആഭ്യന്തര സർവീസുകൾ ആരംഭിക്കുന്നതു സംബന്ധിച്ച് കേന്ദ്ര - സംസ്ഥാന സർക്കാരുകളും എയർപോർട്ട് അതോറിറ്റിയും ധാരണപത്രം ഒപ്പുവെച്ചുവെങ്കിലും ഉഡാൻ പദ്ധതിയിലെ നിബന്ധനകാരണം ഉഡാനിൽ നിന്നും പിൻമാറുന്നതിന് വേണ്ടി സംസ്ഥാനസർക്കാർ തീരുമാനിച്ചിരുന്നു. ഉഡാൻ പദ്ധതി പ്രകാരം സർവീസ് നടത്തുന്ന എയർലൈൻ കമ്പനികൾക്കു റൂട്ടുകൾ മുന്നുവർഷത്തേക്കുകുത്തകയായി നൽക്കണമെന്നും
    വിമാനത്താവളക്കൂലി വാങ്ങരുതെന്ന വ്യവസ്ഥയും
    രാജ്യന്തര എയർലൈൻ കമ്പനികൾ കണ്ണുരിലേക്കു വരി നു ള്ള സാധ്യത കുറയുമെന്ന ആശങ്കയും മാണ് ഉഡാൻ പദ്ധതിയിൽ നിന്ന് പിൻമാറാൻ പ്രധാനകാരണമായി കണ്ടെത്തിയത്.
    എന്നാൽ കേന്ദ്ര സർക്കാറിന്റെ പ്രധാന പദ്ധതികളിൽ ഒന്നായ ഉഡാൻ കണ്ണുരിൽ നടപ്പാക്കുന്ന കാര്യത്തിൽ കേന്ദ്രം സമ്മർദ്ദം ചെലുത്തിയതിനെ തുടർന്ന് ചില നിബന്ധനകൾ മാറ്റി ഉഡാൻ നടപ്പാക്കാൻ തത്വത്തിൽ തീരുമാനിച്ചുവെങ്കിലും ലക്ഷ്യത്തിൽ എത്തിചേരാൻ കഴിഞ്ഞില്ല
    ഉഡാൻ വഴി
    തുടക്കത്തിൽ യാത്രക്കാർ കുറയാൻ സാധ്യതയുള്ളതിനാൽ വിമാനക്കമ്പനികൾക്ക് നഷ്ടം വരുന്ന തുകയുടെ 20 ശതമാനം വിജി എഫ് (വയ ബീലിറ്റി ഗ്യാപ് ഫണ്ട് ) ആയി സംസ്ഥാന സർക്കാരും ബാക്കി 80 ശതമാനം കേന്ദ്ര സർക്കാരും വഹിക്കാൻ നേരത്തെ ധാരണയായിട്ടുണ്ട്. ഇന്ധനത്തിനുള്ള ജി എസ് ടി ഒരു ശതമാനമായി നിജപ്പെടുത്തും . സാധരണക്കാർക്കും വിമാനയാത്ര ലഭിക്കാൻ വേണ്ടിയാണ് ഉഡാൻ പദ്ധതി. .

    No comments

    Post Top Ad

    Post Bottom Ad