Header Ads

  • Breaking News

    ഉപതെരഞ്ഞെടുപ്പ്‌: കണ്ണൂരില്‍ 3ല്‍ 2 എല്‍ഡിഎഫിന്‌


    കണ്ണൂര്‍ :  ജില്ലയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ രണ്ടിടത്ത്‌ എല്‍ഡിഎഫും ഒന്നില്‍ യുഡിഎഫും ജയിച്ചു. കണ്ണൂര്‍ കോര്‍പറേഷന്‍ എടക്കാട്‌ ഡിവിഷനില്‍ എല്‍ഡിഎഫിലെ ടി പ്രശാന്ത്‌ 256 വോട്ട്‌ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഷിജു സതീഷ്‌(കോണ്‍ഗ്രസ്‌),അരുണ്‍ ശ്രീധര്‍(ബിജെപി) എന്നിവരെയാണ് പരാജയപ്പെടുത്തിയത്. ടി പ്രശാന്ത്‌ 1276 വോട്ട്‌ നേടി. ഐഎന്‍സിയുടെ ഷിജു സതീശ്‌ 1020 വോട്ടും ബിജെപിയുടെ അരുണ്‍ ശ്രീധറിന്‌ 145 വോട്ടും ലഭിച്ചു. സിപിഐ എമ്മിലെ ടി എം കുട്ടികൃഷ്‌ണന്റെ മരണത്തെ തുടര്‍ന്നാണ്‌ ഉപതെരഞ്ഞെടുപ്പു വന്നത്‌.

    രാമന്തളി പഞ്ചായത്തിലെ ഏഴാം വാര്‍ഡ്‌ എല്‍ഡിഎഫ്‌ നിലനിര്‍ത്തി. 176വോട്ടിന്‌ വി പ്രമോദാണ്‌ വിജയിച്ചത്‌. തലശേരി നഗരസഭ ടെമ്ബിള്‍ വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ എ കെ സക്കരിയ വിജയിച്ചു. ബിജെപി കൗണ്‍സിലര്‍ ആയിരുന്ന ഇ കെ ഗോപിനാഥന്‍ മരിച്ചതിനെ തുടര്‍ന്നാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌. ടെമ്ബിള്‍ വാര്‍ഡില്‍ യുഡിഎഫിന്റെ എ കെ സക്കറിയ 65വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ വിജയിച്ചത്‌

    No comments

    Post Top Ad

    Post Bottom Ad