ചക്കരക്കൽ മേഖലയിൽ കഴിഞ്ഞ 3 വർഷമായി ഒച്ചിന്റെ ശല്യംകാരണം വാഴകൃഷി നടത്താൻ പോലും കഴിയാതെ നട്ടം തിരിയുകയാണ് ഒരു കൂട്ടം കർഷകർ
ചക്കരക്കല്ലിൽ ആഫ്രിക്കൻ ഒച്ച് ശല്യം രൂക്ഷമാവുകയാണ്. ചക്കരക്കൽ മേഖലയിൽ കഴിഞ്ഞ 3 വർഷമായി ഒച്ചിന്റെ ശല്യംകാരണം വാഴകൃഷി നടത്താൻ പോലും കഴിയാതെ നട്ടം തിരിയുകയാണ് ഒരു കൂട്ടം കർഷകർ. കഴിഞ്ഞ വർഷം കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ ചേലോറ പഞ്ചായത്തിൽ ആഫ്രിക്കൻ ഒച്ചിന്റെ ശല്യം രൂക്ഷമായിരുന്നു.എന്നാൽ ഇത്തവണ ചക്കരക്കൽ മേഖലയിൽ ആണ് ശല്യം രൂക്ഷം.
അഞ്ചരക്കണ്ടി, ചെമ്പിലോട്, മുണ്ടേരി പഞ്ചായത്തുകളിലും ഒച്ചിന്റെ ദുരിതമുണ്ടെങ്കിലും ഇപ്പോൾ പരാതികൾ കുറവാണ്.ആഫ്രിക്കൻ ഒച്ച് കാരണം ചക്കരക്കൽ ചൂള പ്രദേശത്തെ 30 ലധികം വീട്ടുകാർ കഴിഞ്ഞ മൂന്ന് വർഷത്തോളമായി ദുരിതം പേറുകയാണ് .ഈ വർഷമാണ് പ്രദേശത്തുകാർ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്.
സന്ധ്യ കഴിയുന്നതോടെ ഒച്ചുകൾ കൂട്ടത്തോടെ വീടിന്റെ മതിലുകളിലും ചുവരുകളിലും സ്ഥാനം പിടിക്കും. ഒച്ചിന്റെ ശല്യം കാരണം കുലച്ച വാഴകളടക്കം നൂറ് കണക്കിന് വാഴകളാണ് വീട്ടുകാർക്ക് നശിപ്പിക്കേണ്ടി വന്നിട്ടുള്ളത്. ഉപ്പിട്ടും തീയിട്ടും നശിപ്പിക്കാൻ ശ്രമിച്ചിട്ടും യാതൊരു ശമനവുമില്ല.
പ്രദേശത്തെ വീട്ടമ്മമാർ പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും അവർ ഹെൽത്തിൽ അന്വേഷിച്ച് ബോഡോമിക്ചർ തളിക്കാൻ പറയുകയായിരുന്നു. അതിനെ പറ്റി പരിജ്ഞാനം ഇല്ലാത്തതിനാലും കുട്ടികൾ വീട്ടിൽ ഉള്ളതിനാലുംവീട്ടുകാർ മിശ്രിതം തളിക്കാൻ ശ്രമിച്ചില്ല എന്നും വീട്ടമ്മമാർ പറഞ്ഞു.
ഇവ ചുമരിലും മുറ്റത്തും വീട്ടുമതിലിലും റോഡുകളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കയാണ്. ഇതിന് വേണ്ടപ്പെട്ട അധികൃതരുടെ ഭാഗത്തു നിന്നും ഒരു ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ നടപടിക്ക് ഒരുങ്ങുകയാണ് നാട്ടുകാർ.

No comments
Post a Comment