Header Ads

  • Breaking News

    40,000 കോടി തിരിച്ചയക്കാന്‍ ഒരു “നാടകം” മഹരാഷ്ട്ര കാര്യത്തില്‍ വെളിപ്പെടുത്തല്‍




     മുംബൈ: ഒരു സിനിമയെ പോലും വെല്ലുന്ന തരത്തിലായിരുന്നു മഹാരാഷ്ട്രയില്‍ രാഷ്ട്രീയ നാടകങ്ങള്‍ അരങ്ങേറിയിരുന്നത്. മറുകണ്ടം ചാടലും, ഒറ്റ രാത്രി കൊണ്ട് സര്‍ക്കാര്‍ ഉണ്ടാക്കലും, മണിക്കൂറുകള്‍ മാത്രം മുഖ്യന്റെ കസേരയില്‍ ഇരുന്ന് ഫഡ്‌നാവിസ് രാജി വെക്കലും എല്ലാം.
    അതേസമയം മഹാരാഷ്ട്രയില്‍ പുതിയ മഹാ സഖ്യം വന്നതോടെ ബിജെപിയുടെ അടിവേര് വരെ പിഴിതെറിഞ്ഞു എന്നാണ് പലരും കരുതുന്നത്. എന്നാല്‍ 80 മണിക്കൂര്‍ മാത്രം മുഖ്യമന്ത്രിയായി ഇരുന്ന് പിന്നീട് സ്വയം രാജിവെച്ച ഫഡ്‌നാവിസിന്റെ മുഖത്ത് ഒരു വിജയിയുടെ പുഞ്ചിരിയാണുണ്ടായിരുന്നത്. ഇത് മറാത്ത ജനതയ്ക്ക് ആശയക്കുഴപ്പത്തിന് വഴിയൊരുക്കിയിരുന്നു. എന്നാല്‍ എന്തു കൊണ്ടാണ് ഫഡ്‌നാവിസ് ആത്മവിശ്വാസത്തോടെ പടിയിറങ്ങിയത് എന്നതിനുള്ള ഉത്തരമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
    ഫഡ്‌നാവിസ് ഒറ്റ രാത്രികൊണ്ട് സര്‍ക്കാര്‍ രൂപീകരിച്ച് എല്ലാവരേയും ഞെട്ടിച്ചത് ചില ഉദ്ദേശം മനസില്‍ കണ്ടുകൊണ്ടായിരുന്നു. 40,000കോടി രൂപയുടെ കേന്ദ്ര ഫണ്ട് തിരിച്ചയക്കാനുള്ള നാടകമായിരുന്നു അന്ന് രാത്രി നടന്നത്. ഈ രഹസ്യം തുറന്ന് പറഞ്ഞിരിക്കുന്നത് കര്‍ണാടക ബിജെപി എം.പി അനന്ദ് കുമാര്‍ ഹെഗ്‌ഡെയാണ്. മഹാരഷ്ട്രയില്‍ കോണ്‍ഗ്രസ്-എന്‍.സി.പി-ശിവസേന സഖ്യസര്‍ക്കാര്‍ വരുമെന്ന് ബിജെപിക്ക് വ്യക്തമായിരുന്നു. അങ്ങനെ ആ മഹാ സഖ്യം വന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഈ ഫണ്ട് ദുരുപയോഗം ചെയ്യുമായിരുന്നു. ഈ നീക്കം തടയാനായിരുന്നു ഫഡ്‌നാവിസിന്റെ നാടകം എന്നായിരുന്നു അനന്ദ് കുമാറിന്റെ വെളിപ്പെടുത്തല്‍.
    മാത്രമല്ല കേന്ദ സര്‍ക്കാരിന്റെ മുഴുവന്‍ തുകയും ഫഡ്‌നാവിസിന് തിരികെ നല്‍കാന്‍ കഴിഞ്ഞെന്നും മുഖ്യമന്ത്രി പദത്തിലിരുന്ന് 15 മണിക്കൂര്‍ സമയമെടുത്താണ് ഈ ജോലി ഫഡ്‌നാവിസ് ചെയ്തു തീര്‍ത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയുടെ നാടകം മാത്രമായിരുന്നു ഫഡ്‌നാവിസിന്റെ അപ്രതീക്ഷിത സര്‍ക്കാര്‍ രൂപീകരണം .
    കോണ്‍ഗ്രസ്-എന്‍.സി.പി-ശിവസേന സഖ്യം സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അന്തിമ ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ഏവരേയും ഞെട്ടിച്ചുകാണ്ട് എന്‍സിപി നേതാവ് അജിത് പവാര്‍ വിഭാഗവുമായി ചേര്‍ന്ന് മഹാരാഷ്ട്രയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്.

    http://bit.ly/2Iisq75

    ليست هناك تعليقات

    Post Top Ad

    Post Bottom Ad