Header Ads

  • Breaking News

    നാല് ദിനം കൊണ്ട് 60 കോടി..! പ്രതിസന്ധികളിലും പോരാട്ടവീര്യം ചോരാതെ മാമാങ്കം


    നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ പ്രേക്ഷകർക്ക് മുൻപിൽ എത്തിയ മാമാങ്കം മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. ചരിത്രത്തെ താരത്തിന് വേണ്ടി വളച്ചൊടിക്കാതെ അതുപോലെ പകർത്തി എന്ന അഭിപ്രായമാണ് നിരൂപണ കുറിപ്പുകളിൽ മുന്നിട്ടുനിന്നത്. എന്നാൽ ചിത്രത്തെ മനപ്പൂർവം താഴ്ത്തി കെട്ടി സൈബർ ഇടങ്ങളിൽ ചില കമന്റുകളും വിഡിയോകളും രംഗത്ത് എത്തിയിട്ടുണ്ട്.

    എന്നാൽ ചാവേറുകളെ പോലെ തന്നെ എല്ലാ പ്രതിസന്ധികളെയും കീഴടക്കി മുന്നേറുന്ന മാമാങ്കം നാല് ദിനങ്ങൾ കൊണ്ട് 60.7 കോടി വേൾഡ് വൈഡ് കളക്ഷൻ നേടിയെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. ലോകമെമ്പാടും 2000ത്തിലധികം തീയറ്ററുകളിൽ ചിത്രം റിലീസിന് എത്തിയത് തന്നെയാണ് മികച്ചൊരു കളക്ഷൻ നേടാൻ സാധ്യമാക്കിയ പ്രധാന ഘടകം.

    55 കോടിയോളം മുതൽമുടക്കിൽ എം പദ്മകുമാർ ആണ് ചിത്രം സംവിധാനം ചെയ്തത്. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പള്ളി ആണ് ചിത്രം നിർമ്മിക്കുന്നത്. ശങ്കർ രാമകൃഷ്ണൻ തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, മാസ്റ്റർ അച്യുതൻ, പ്രാചി ടെഹ്‌ലൻ എന്നിവരും നിർണ്ണായകമായ വേഷങ്ങളിൽ എത്തിയിട്ടുണ്ട്.


    നൂറ്റാണ്ടുകൾക്ക് മുമ്പുള്ള മാമാങ്ക ചരിത്രം ആണ് ഈ ചിത്രം നമുക്ക് മുൻപിൽ അവതരിപ്പിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലായാണ് ചിത്രം റിലീസിനെതിയത്. മാമാങ്കത്തിന് പോകുന്ന ചാവേറുകളുടെ കഥ പറയുന്ന ഈ ചിത്രത്തിൽ ഒരു ചാവേർ ആയി മമ്മൂട്ടി എത്തുമ്പോൾ കളരി പയറ്റും അതുമായി ബന്ധപ്പെട്ട ആയോധന മുറകളുമാണ് ഇതിലെ ആക്ഷൻ രംഗങ്ങളിലും യുദ്ധ രംഗങ്ങളിലും ഉപയോഗിച്ചിരിക്കുന്നത്. ഉണ്ണിമുകുന്ദൻ, അനുസിതാര, പ്രാചി ടെഹ്‌ലൻ, സുദേവ് നായർ തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

    https://ift.tt/2rP3ugL

    No comments

    Post Top Ad

    Post Bottom Ad