തൊഴിലുറപ്പ് വേതനം 600 രൂപയാക്കുക; കലക്‌ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി
സംസ്ഥാന സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ സമീപനത്തിനെതിരെ ഐ.എന്‍.ടി.യു സി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്‌ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
ഐ എന്‍ ടി.യു സി ദേശീയ സെക്രട്ടറി കെ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
തൊഴിലുറപ്പ് തൊഴിലാളികളുടെ ശമ്ബള കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുക, തൊഴിലുറപ്പ് ദിനങ്ങള്‍ പ്രതിവര്‍ഷം 250 ആയി വര്‍ദ്ദിപ്പിക്കുക, തൊഴിലുറപ്പ് വേതനം 600 രൂപയാക്കുക, നിര്‍മ്മാണ മേഖലയിലെ തൊഴില്‍ സ്തംഭനം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ചും ധര്‍ണ്ണയും. തൊഴില്‍ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ ഉടന്‍ തന്നെ ഇടപെടണമെന്ന് എന്‍ ടി.യു സി ദേശീയ സെക്രട്ടറി കെ സുരേന്ദ്രന്‍ പറഞ്ഞു. കേന്ദ്രം ഇപ്പോള്‍ രാജ്യത്തെ ഇല്ലാതാക്കുകയാണ്. തൊഴില്‍ മേഖല സ്തംഭിച്ചു എന്നും അദ്ദേഹം പറഞ്ഞു.
No comments
Post a Comment