സംസ്ഥാനത്ത് 8000 ത്തോളം സ്ത്രീകള്‍ നിര്‍ഭയം അര്‍ദ്ധരാത്രി റോഡില്‍
നിര്‍ഭയദിനത്തില്‍ സംസ്ഥാന വനിതാ ശിശു ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പൊതുവിടം എന്റേതും- രാത്രി നടത്തം പരിപാടിയില്‍ സ്ത്രീകളുടെ വന്‍ പങ്കാളിത്തം. പൊതുവിടങ്ങള്‍ എല്ലാ സമയവും തങ്ങളുടേതുകൂടിയാണെന്ന് വ്യക്തമാക്കുന്ന പരിപാടി സംസ്ഥാനത്ത് നൂറിലധികം സ്ഥലങ്ങളിലാണ് സംഘടിപ്പിച്ചത്. വിവിധ മേഖലകളിലെ പ്രമുഖരായ വനിതകളടക്കം രാത്രി നടത്തത്തിന്റെ ഭാഗമായി. തിങ്കളാഴ്ട പുലര്‍ച്ചെ പുലര്‍ച്ചെ ഒരുമണി വരെയായിരുന്നു പരിപാടി.പോലീസിന്റേയും ഷാഡോ പോലീസിന്റേയും മറ്റ് വകുപ്പുകളുടേയും സഹായത്തോടെയാണ് വനിതാ ശിശു ക്ഷേമ വകുപ്പ് രാത്രി നടത്തം യാഥാര്‍ത്ഥ്യമാക്കിയത്. അത്യാവശ്യ സമയത്ത് വൈദ്യസഹായം ലഭ്യമാക്കുന്നതിന് മെഡിക്കല്‍ സംഘത്തേയും വിവിധ സംഘടനകളില്‍ നിന്നുള്ള വോളന്റിയര്‍മരേയും ഉള്‍പ്പെടുത്തിയാണ് രാത്രി നടത്തത്തിന്റെ സുരക്ഷിതത്വം ഉറപ്പു വരുത്തിയത്.
തിരുവനന്തപുരം ജില്ലയില്‍ 22 സ്ഥങ്ങളിലാണ് രാത്രി നടത്തം ഉണ്ടായിരുന്നത്. തിരുവനന്തപുരത്ത് മാനവീയം വീഥിയായിരുന്നു പ്രധാന കേന്ദ്രം. സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ, നിര്‍ഭയ സെല്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ സബീന എന്നിവര്‍ നേതൃത്വം നല്‍കി. കായംകുളത്ത് പ്രതിഭ എം.എല്‍.എ., തൃശൂരില്‍ ഗീത ഗോപി എം.എല്‍.എ., വൈക്കത്ത് ആശ എം.എല്‍.എ. എന്നിവരും പങ്കെടുത്തു.
No comments
Post a Comment