എടിഎം കാര്‍ഡിനൊപ്പം ഇനി ഡ്രൈവിങ് ലൈസന്‍സും; റേഷന്‍ കാര്‍ഡടക്കമുള്ള സേവനങ്ങളും ഒറ്റ കാര്‍ഡില്‍
എടിഎം കാര്‍ഡിനൊപ്പം ഡ്രൈവിങ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ് തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതി നടപ്പാക്കാനൊരുങ്ങി കേരളം. ഇരുപതോളം സേവനങ്ങള്‍ ഒറ്റ കാര്‍ഡില്‍ ലഭ്യമാക്കുന്നതാണ് പുതിയ പദ്ധതി. ആദ്യഘട്ടത്തില്‍ ഡെബിറ്റ് കാര്‍ഡിനൊപ്പം ഡ്രൈവിങ് ലൈസന്‍സ് സേവനമായിരിക്കും ലഭിക്കുക.
സംസ്ഥാന സര്‍ക്കാരും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ചേര്‍ന്നാണ് ആദ്യഘട്ടത്തില്‍ കാര്‍ഡ് പുറത്തിറക്കുന്നത്. കാര്‍ഡിന്റെ മാതൃക തയാറാക്കി ബാങ്ക് സര്‍ക്കാരിനു സമര്‍പ്പിച്ചുകഴിഞ്ഞു. ഒരു രാജ്യം, ഒരു കാര്‍ഡ് എന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതി നേരത്തെ പ്രഖ്യാപിച്ചതാണെങ്കിലും തുടര്‍നടപടികള്‍ ഉണ്ടാകാഞ്ഞതിനാലാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നീക്കം. സംസ്ഥാന ഗതാഗതവകുപ്പ് മുന്‍കയ്യെടുത്താണ് കാര്‍ഡ് തയാറാക്കിയത്.
എടിഎം കാര്‍ഡും ഡ്രൈവിങ് ലൈസന്‍സും ഒഴികെയുള്ള സേവനങ്ങള്‍ കാര്‍ഡില്‍ ഉള്‍പ്പെടുത്തുന്നത് ചിലവേറിയതാണ്. ഇതിന് കാര്‍ഡ് വിവരങ്ങള്‍ ഡീ കോഡ് ചെയ്യാനുള്ള മെഷീനുകള്‍ അതത് വകുപ്പുകള്‍ക്ക് ലഭ്യമാക്കണം. അതിനാല്‍ പദ്ധതിയുടെ അന്തിമ തീരുമാനം ഇനിയും ആയിട്ടില്ല.
No comments
Post a Comment