പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡിലെ അമിതവേഗം കുറയ്ക്കുന്നതിനായി ക്യാമറ സ്ഥാപിക്കുന്നതിന് നടപടി തുടങ്ങി.
21 കിലോമീറ്റർ റോഡിലാണ് ക്യാമറ സ്ഥാപിക്കുന്നത്. ഇവിടെ സ്ഥലം അളന്ന് തൂണുകൾ സ്ഥാപിക്കാനുള്ള പണിയാണ് ആരംഭിച്ചത്. നാറ്റ്പാക് തയ്യാറാക്കിയ പദ്ധതിപ്രകാരമാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. 1.84 ലക്ഷം രൂപയുടെ പദ്ധതിക്ക് കേരള റോഡ് സേഫ്റ്റി അതോറിറ്റി ജനുവരിയിൽ അംഗീകാരം നൽകിയിരുന്നു. 26 നിരീക്ഷണ ക്യാമറകളും നാല് പ്രധാനകേന്ദ്രങ്ങളിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് ഉൾപ്പെടെ വ്യക്തമായി പതിയുന്ന രണ്ടുവീതം എ.എൻ.പി.ആർ. ക്യാമറകളുമാണ് സ്ഥാപിക്കുന്നത്. പാപ്പിനിശ്ശേരി ടൈൽകോ പാലസ് മുതൽ പിലാത്തറ കെ.എസ്.ടി.പി. സർക്കിൾവരെ 30 ക്യാമറകളാണ് സ്ഥാപിക്കുന്നത്.
പാപ്പിനിശ്ശേരി, കെ.സി.സി.പി. ഗേറ്റ്, ഹാജി റോഡ്, പാപ്പിനിശ്ശേരി ഹൈസ്കൂൾ, കരിക്കൻകുളം, ഇരിണാവ് റോഡ്, യോഗശല, കെ.കണ്ണപുരം, ചൈനാക്ലേ റോഡ് ജങ്‌ഷൻ, കണ്ണപുരം റയിൽവേ സ്റ്റേഷൻ, ചെറുകുന്ന് കെ.എസ്.ഇ.ബി., അമ്പലം റോഡ്, കൊവ്വപ്പുറം, വെള്ളറങ്ങൽ, പുന്നച്ചേരി പി.എച്ച്.സി., സെയ്‌ന്റ് മേരീസ് സ്കൂൾ, താവം റയിൽവേ ബ്രിഡ്ജ്, പഴയങ്ങാടി ടൗൺ, എരിപുരം സർക്കിൾ, മാടായി ഹൈസ്കൂൾ, അടുത്തില, രാമപുരം, ഭാസ്കരൻപീടിക, ഹനുമാരമ്പലം ജങ്‌ഷൻ, മണ്ടൂർ, ചുമടുതാങ്ങി, പിലാത്തറ കെ.എസ്.ടി.പി. സർക്കിൾ എന്നിവടങ്ങളിലാണ് ക്യാമറ സ്ഥാപിക്കുക. പഴയങ്ങാടി, കണ്ണപുരം പോലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് കൺട്രോൾ റൂം പ്രവർത്തിക്കും. അപകടങ്ങൾ കുറക്കുന്നതോടോപ്പം കെ.എസ്.ടി.പി. റോഡ് പൂർണമായും പോലീസ് നിരീക്ഷണത്തിലാക്കുകയാണ് ലക്ഷ്യം.
No comments
Post a Comment