തളിപ്പറമ്പിൽ നിര്‍ത്തിയിട്ട നാഷണല്‍ പെര്‍മിറ്റ് കണ്ടെയ്നര്‍ ലോറിയുടെ പിന്‍ഭാഗത്തെ ആറ് ടയറുകള്‍ കവര്‍ച്ച ചെയ്തു
തളിപ്പറമ്പ്:
നിര്‍ത്തിയിട്ട നാഷണല്‍ പെര്‍മിറ്റ് കണ്ടെയ്നര്‍ ലോറിയുടെ പിന്‍ഭാഗത്തെ ആറ് ടയറുകള്‍ കവര്‍ച്ച ചെയ്തു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍നിന്ന് കോഴിക്കോട്ടേക്ക് പൈപ്പുമായി പോകുകയായിരുന്ന എംപി- 09-എച്ച് എച്ച് 7532 ലോറിയുടെ ടയറുകളാണ് അഴിച്ചുകൊണ്ടുപോയത്. കഴിഞ്ഞ 18 നാണ് ലോറി ഇന്‍ഡോറില്‍നിന്ന് പുറപ്പെട്ടത്. ശനിയാഴ്ച രാത്രി ഒന്‍പതോടെ ദേശീയപാതയില്‍ ബക്കളം നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം നിര്‍ത്തിയിട്ടപ്പോഴാണ് ടയറുകൾ മോഷണം പോയത്.
ഡ്രൈവര്‍ രാജ്വീര്സിംഗ് ലോറിക്കകത്താണ് കിടന്നിരുന്നത്. ഈ ലോറിക്ക് പിന്നിലായി ഇതേ കമ്പനിയുടെ എംപി-09എച്ച്എച്ച് 5710 ലോറിയും പാര്‍ക്ക് ചെയ്തിരുന്നു.ഇന്നലെ പുലര്‍ച്ചെ മൂന്നിന് പിന്നിൽ പാര്‍ക്ക് ചെയ്ത ലോറിയുടെ ഡ്രൈവര്‍ തിലക്രാജ് പുറപ്പെടാനായി വണ്ടി സ്റ്റാര്‍ട്ട് ചെയ്തപ്പോഴാണ് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിയുടെ ടയര്‍ അഴിച്ചുമാറ്റിയതായി ശ്രദ്ധയിൽപ്പെട്ടത്. ഉടന്‍ രാജ്വീര്സിംഗിനെ വിളിച്ചുണര്‍ത്തുകയായിരുന്നു.
ജാക്കിയും നെല്ലിയോട് ക്ഷേത്രനിര്‍മാണത്തിനായി കൊണ്ടുവന്ന കരിങ്കല്ശിലകളും ഉപയോഗിച്ച് കണ്ടെയ്നര്‍ ലോറി പൊക്കിയാണ് ടയറുകള്‍ അഴിച്ചുകൊണ്ടുപോയത്. ഒരു ടയറിനും അനുബന്ധസാധനങ്ങള്ക്കുമായി 25,000 രൂപ വില വരും. ആകെ ഒന്നര ലക്ഷം രൂപയാണ് ടയര്‍ മോഷണത്തിലൂടെ നഷ്ടമായത്. രാത്രി 11 നും പുലർച്ചെ രണ്ടിനുമിടയില്‍ വാഹനത്തിലെത്തിയ സംഘമാണ് കവര്‍ച്ച നടത്തിയതെന്ന് സംശയിക്കുന്നു. രാത്രി 10.30 വരെ ഈ പരിസരത്ത് ആളുകളുണ്ടായിരുന്നു.
തളിപ്പറമ്പ് സിഐ എന്‍. കെ.സത്യനാഥന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. പോലീസ് പ്രദേശത്തെ സിസിടിവി കാമറകള്‍ പരിശോധിച്ചതില്‍നിന്ന് ചില ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. മാസങ്ങള്‍ക്കുമുമ്പ് പയ്യന്നൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ വെള്ളൂരില്‍ സമാനമായ കവര്‍ച്ച നടന്നിരുന്നു. ഡ്രൈവര്‍ രാജ്വീര്സിംഗിന്റെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇന്‍ഡോറിലെ ശ്രീഗണേഷ് ലൊജിസ്റ്റിക്സ് പൈപ്പ് നിര്‍മാണ കമ്പനിയുടെ സാധനങ്ങളാണ് ലോറിയിലുണ്ടായിരുന്നത്. കമ്പനിയുടെ പ്രതിനിധി വന്നാല്‍ മാത്രമേ പുതിയ ടയറുകള്‍ ഘടിപ്പിച്ച് ലോറിക്ക് കോഴിക്കോട്ടേക്ക് പോകാനാകൂ.

No comments
Post a Comment