കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട: പിടിച്ചെടുത്തത് ലക്ഷങ്ങളുടെ സ്വര്‍ണ്ണം
കണ്ണൂര്‍:
കണ്ണൂര്‍ വിമാനത്താവളത്തില്‍ ലക്ഷങ്ങളുടെ സ്വർണവേട്ട.വിമാനത്തിൽ ഒളിപ്പിച്ചു വച്ച സ്വർണമാണ് പിടികൂടിയത്. വിമാനത്തിൽ ഒളിപ്പിച്ചു വച്ച 45 ലക്ഷത്തിന്റെ സ്വർണമാണ് പിടികൂടിയത്. വ്യാഴാഴ്ച പുലർച്ചെദുബായിൽ നിന്നെത്തിയ ഗോ എയർ വിമാനത്തിലെ ടോയ് ലെറ്റിൽ ഒളിപ്പിച്ചു വച്ച 1168 ഗ്രാം സ്വർണമാണ് പിടികൂടിയത്.
പേസ്റ്റ് രൂപത്തിലുള്ള സ്വർണം ടോയ് ലെറ്റിൽ ബേസ്റ്റ് വിൻ ബോക്സിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.
വിമാനത്തിൽ നിന്ന് യാത്രക്കാർ ഇറങ്ങിയ ശേഷം കസ്റ്റംസ് പരിശോധിക്കുന്നതിനിടെയാണ് സ്വർണം അടങ്ങിയ കവർ കണ്ടെത്തിയത്. കവർ പരിശോധിച്ചപ്പോഴാണ് പേസ്റ്റ് രൂപത്തിലാക്കിയ സ്വർണമാണെന്ന് മനസിലായത്. ഒരു മാസത്തിനുള്ളിൽ മൂന്നാം തവണയാണ് വിമാനത്തിൽ ഒളിപ്പിച്ചു വച്ച നിലയിൽ സ്വർണം കണ്ടെത്തുന്നത്. രണ്ടു തവണ യാത്രക്കാരുടെ സീറ്റിനടിയിൽ നിന്നാണ് സ്വർണം പിടികൂടിയത്.
ഒരു തവണ സ്വർണ ബിസ്ക്കറ്റുകളായും രണ്ടു തവണ പേസ്റ്റ് രൂപത്തിലുമായിരുന്നു സ്വർണമുണ്ടായിരുന്നത്. സ്വർണം കടത്തിയവരെക്കുറിച്ച് കസ്റ്റംസ് അന്വേഷണം നടത്തി വരികയാണ്. പരിശോധനയിൽ കസ്റ്റംസ് അസി. കമ്മീഷണർ മധുസൂദനൻ ഭട്ട്, സൂപ്രണ്ടുമാരായ സന്തോഷ് കുമാർ, പി.സി.ചാക്കോ, ജ്യോതി ലക്ഷ്മി, ഇൻസ്പെക്ടർമാരായ ജോയ് സെബാസ്റ്റ്യൻ, അശോക് കുമാർ, സോനിത്ത് കുമാർ, സന്ദീപ് കുമാർ, ഹബീൽദാർമാരായ മുകേഷ് എന്നിവരാണ് സംഭവം അന്വേഷിക്കുന്നത്. കണ്ണൂർ വിമാനത്താവളം പ്രവര്‍ത്തനമാരംഭിച്ച് ഒരു വർഷം പൂർത്തിയാകുമ്പോൾ വ്യാപകമായ സ്വർണ കടത്താണ് നടക്കുന്നത്. ഇതിനെതിരെ പൊലിസും കസ്റ്റസും കടുത്ത നടപടി സ്വീകരിക്കാൻ തുടങ്ങിയതോടെയാണ് സ്വർണക്കടത്ത് വ്യാപകമായി പിടിയിലാവുന്നത്.
എന്നാൽ കസ്റ്റംസ് പിടിയിൽ നിന്നും ഒഴിവാക്കാനായി കരിയർമാർ വിമാനത്തിൽ തന്നെ സ്വർണമുപേക്ഷിക്കുന്നതും പതിവാണ് ഇത്തരത്തിൽ നിരവധി തവണയാണ് ആളില്ലാ സ്വർണം പിടികൂടുന്നത്.
No comments
Post a Comment