വർക്കല എസ്ആർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളെ മറ്റ് സ്വാശ്രയ മെഡിക്കൽ കോളേജുകളിലേക്ക് മാറ്റാൻ അനുമതി
തിരുവനന്തപുരം: അടിസ്ഥാന സൌകര്യമില്ലാത്ത വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളെ മറ്റു കോളജുകളിലേക്ക് മാറ്റാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ ഉത്തരവ്. കുട്ടികൾക്ക് മറ്റ് സ്വാശ്രയ കോളേജുകളിൽ പ്രവേശനത്തിന് അനുമതി നൽകി. ഇതിനുള്ള പ്ലാൻ സമർപ്പിക്കാൻ സംസ്ഥാന സർക്കാരിന് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. കോളജിന് നല്‍കിയിരിക്കുന്ന പ്രവര്‍ത്തനാനുമതി റദ്ദാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഹൈകോടതി ഉത്തരവും മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഗവേണിങ് ബോഡിയുടെ തീരുമാനവും പരിഗണിച്ചാണ് നടപടിയെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാര്‍ഥികളെ ഏത് കോളജുകളിലേക്ക് മാറ്റണം, ഫീസ് ഘടന എന്നിവ ഉള്‍പ്പെടുത്തി ആരോഗ്യവകുപ്പ് കേന്ദ്രത്തിന് നിര്‍ദേശം സമര്‍പ്പിക്കണം. നിര്‍ദേശം അംഗീകരിക്കുന്ന മുറക്ക് വിദ്യാര്‍ഥികളുടെ മാറ്റം യാഥാര്‍ഥ്യമാകും.
ആരോഗ്യ സർവ്വകലാശാല പ്രൊ വൈസ് ചാൻസിലറിന്‍റെ നേതൃത്വത്തിലാണ് വർക്കല എസ്ആർ മെഡിക്കൽ കോളേജില്‍ പരിശോധന നടത്തിയത്. കോളേജില്‍ അധ്യാപകരോ, ആവശ്യത്തിന് സൗകര്യങ്ങളോ ഇല്ലെന്ന വിദ്യാർത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ആരോഗ്യസർവ്വകലാശാല പ്രോ വിസി തന്നെ നേരിട്ടെത്തി പരിശോധിച്ചത്. പരിശോധനാസംഘത്തിന്‍റെ കണ്ണിൽ പൊടിയിടാൻ, പണം നൽകി പുറത്ത് നിന്ന് ജീവനക്കാരെയും രോഗികളെയും എത്തിക്കുന്നതിന്‍റെ ദൃശ്യങ്ങൾ വിദ്യാർത്ഥികൾ ഫേസ്ബുക്ക് വഴി പുറത്തുവിട്ടിരുന്നു.
No comments
Post a Comment