കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം; മന്ത്രിയുടേയും സിപിഎം നേതാക്കളുടെയുമടക്കം പേരില്‍ പുറത്താക്കിയ നേതാവിന്റെ ലക്ഷങ്ങളുടെ തട്ടിപ്പ്
കണ്ണൂര്‍:
കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയതായി പരാതി. മന്ത്രിയുടേയും സിപിഎം നേതാക്കളുടെയും അടക്കം പേരുപറഞ്ഞാണ് അന്‍പതിലധികം പേരില്‍ നിന്ന്പണം തട്ടിയത്. കാടാച്ചിറ മാളികപ്പറമ്ബ് സ്വദേശി രാജേഷും തലശ്ശേരി സ്വദേശി മുഹമ്മദ് ഒനാസിസുമാണ് വന്‍ തട്ടിപ്പിന് പിന്നില്‍.
സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന രാജേഷിനെ പരാതികളെത്തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് ഏഴ് മാസം മുമ്ബാണ്. മകള്‍ക്ക് എഞ്ചിനീയറുടെ ജോലി വാഗ്ദാനം ചെയ്താണ് അയല്‍വാസികൂടിയായ രാജനെ രാജേഷ് സമീപിച്ചത്. ഉനാസിസ് എന്നയാള്‍ വഴിയാണ് പണം വാങ്ങിയത്.
സംഭവത്തില്‍ പാര്‍ട്ടിക്ക് ഒരു പങ്കുമില്ലെന്നും പരാതി കിട്ടിയ ഉടന്‍ രാജേഷിനെ പുറത്താക്കിയെന്നുമാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം. രാജന്‍േറതടക്കം മൂന്ന് പരാതികളില്‍ ഇരുവരേയും പ്രതിചേര്‍ത്ത് എടക്കാട് പൊലീസ് കേസെടുത്തിട്ട് ഒരു മാസം പിന്നിട്ടു. എന്നിട്ട് ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല.
സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിക്കും നിരവധി തട്ടിപ്പ് കേസുകളിലെ പ്രതിയായ മറ്റൊരാള്‍ക്കുമെതിരെ കേസെടുത്ത് ഒരു മാസമായിട്ടും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. എന്നാല്‍ തട്ടിപ്പില്‍ ഒരു പങ്കുമില്ലെന്നും തന്നെ തേജോവധം ചെയ്യുകയാണെന്നുമാണ് രാജേഷിന്റെ വാദം. അതേസമയം കുറ്റാരോപിതനായ ഉനാസിസ് ഗള്‍ഫിലേക്ക് കടന്നെന്നാണ് വിവരം. സമാനപരാതിയില്‍ പിണറായി സ്റ്റേഷനില്‍ ഉനാസിസിനെതിരെ രണ്ട് കേസുകള്‍ കൂടിയുണ്ട്.
പ്രതികളുടെ പേരില്‍ നിരവധി പരാതികളുമായി കൂടുതല്‍പേര്‍ എത്തുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. തട്ടിപ്പ് നടത്തിയ പ്രതികളെ ഉടന്‍ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
No comments
Post a Comment